Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മരുന്ന്: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും എന്‍.എസ്.എ പ്രകാരം കേസെടുക്കും

text_fields
bookmark_border
കോവിഡ് മരുന്ന്: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും  എന്‍.എസ്.എ പ്രകാരം കേസെടുക്കും
cancel

കാണ്‍പൂര്‍: സംസ്ഥാനത്ത് കോവിഡ് ചികിത്സാര്‍ത്ഥമുള്ള പ്രതിരോധ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുക്കുന്നുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജീവന്‍ ര മരുന്നുകളുടെ പുഴിത്തിവെപ്പും കരിഞ്ചന്തയും അംഗീകരിക്കാനാവില്ല. ഇവ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം അവസാനത്തോടെ കോവിഡിന്‍്റെ രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രിക്കും. ഇതിനിടെ, ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കും കുട്ടികളുടെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തും.

കാണ്‍പൂരിലെ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള പീഡിയാട്രിക് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ് (പി.ഐ.സി.യു) ആരംഭിക്കും.

ഇതേസമയം, കോവിഡ് പ്രതിരോധ മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തിയ കേസില്‍ ഹരിയാനയിലെ സച്ചിന്‍ കുമാറിനെയും രണ്ട് മെഡിക്കല്‍ പ്രതിനിധികളെയും അറസ്റ്റ് ചെയ്തതായി കാണ്‍പൂര്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണ്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നും കണ്ടത്തെിയ മരുന്ന് വ്യാജമാണെന്ന് കണ്ടത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid Drug: Black Market and Hoarding The case will be registered under NSA
Next Story