കോവിഡ്: ധാരാവിയിൽ സ്ഥിതി വഷളാകുന്നു
text_fieldsമുംബൈ: നഗരത്തിലെ കോവിഡ് ഹോട്സ്പോട്ടായി മാറിയ ധാരാവി ചേരിയിലെ സ്ഥിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ഞായറാഴ്ച 94 പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. ഇതാടെ ധാരാവിയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 590 ഉം മരണസംഖ്യ 20 ഉം ആയി. ശനിയാഴ്ച 89 പേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്.
വീടുകളിലെ ക്വാറൻറീൻ സംവിധാനം പ്രതികൂലമായി തുടരുന്നതായി അധികൃതർ പറഞ്ഞു. 200 ചതുരശ്ര അടി വലുപ്പമാണ് ഇവിടുത്തെ കുടിലുകൾക്കുള്ളത്. ഒരു കുടിലിൽ 12 ഒാളം പേർ താമസിക്കുകയും അയൽക്കാരുൾപ്പെടെ പൊതു ശുചിമുറി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നതായി അധികൃതർ പറഞ്ഞു.
അതേസമയം, നേരത്തെ കൂടുതൽ രോഗികളെ കണ്ടെത്തിയ വർളിയിലെ കോളിവാഡ ഉൾപ്പെട്ട ജി സൗത്ത് വാർഡിൽ തന്നെ കൂടുതൽ പേർക്ക് രോഗം മാറിയത് പ്രതീക്ഷ നൽകുന്നതായും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 743 രോഗികളിൽ 273 പേർക്ക് രോഗം മാറി വീടുകളിലേക്ക് മടങ്ങി. ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 8,359 പേർക്കാണ് മുംബൈയിൽ രോഗം ബാധിച്ചത്. ഇതിൽ 1203 പേർക്ക് ഇതിനകം രോഗം മാറി. 322 പേർ ഇതുവരെ മരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ അടച്ചുപൂട്ടിയ പ്രദേശങ്ങളിൽ ഒഴികെ മദ്യവിൽപന ശാലകളടക്കം അവശ്യ ഗണത്തിൽപെടാത്ത കച്ചവട സ്ഥാപനങ്ങൾക്കും തുറക്കാൻ സർക്കാർ അനുമതി നൽകി. റെഡ് സോണിൽ ഒറ്റപ്പെട്ട കടൾ മാത്രമെ തുറക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
