Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajnsth Singh
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: സായുധ...

കോവിഡ്​: സായുധ സേനകൾക്ക്​ അടിയന്തര സാമ്പത്തിക അധികാരം നൽകി പ്രതിരോധ മന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ് രോഗികൾക്കായി ആശുപത്രികൾ സ്ഥാപിക്കാനും അവ പ്രവർത്തിപ്പിക്കാനും ക്വാറ​ൈൻറൻ സൗകര്യമൊരുക്കാനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​ മൂന്ന് സായുധ സേനകൾക്കും​ അടിയന്തര സാമ്പത്തിക അധികാരം നൽകി​. മെയ് ഒന്ന്​ മുതൽ ജൂലൈ 31 വരെയുള്ള മൂന്ന് മാസത്തേക്കാണ് അടിയന്തര അധികാരങ്ങൾ നൽകിയത്.

കഴിഞ്ഞയാഴ്ച സായുധ സേനയിലെ മെഡിക്കൽ ഓഫിസർമാർക്ക് നൽകിയ സമാന അധികാരങ്ങൾക്ക് പുറമെയാണിത്​. കോവിഡ്​ പ്രതിസന്ധി പരിഹരിക്കാൻ ആർമി, നേവി, എയർഫോ​ഴ്​സ്​​ എന്നിവയുടെ ഉപ മേധാവികൾക്കും ജനറൽ ഓഫിസർ കമാൻഡിംഗ്-ഇൻ-ചീഫുകൾക്കും തുല്യ റാങ്കിലുള്ളവർക്കും ചുമതല നൽകും.

കോവിഡി​നെതിരായ രാജ്യവ്യാപക പ്രതിരോധം ത്വരിതപ്പെടുത്താൻ സായുധ സേനയെ പ്രാപ്തരാക്കാനാണ്​ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുകയും അടിയന്തര സാമ്പത്തിക അധികാരങ്ങൾ നൽകുകയും ചെയ്​തതെന്ന്​ പ്രതിരോധ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

'ഈ അധികാരങ്ങൾ കമാൻഡർമാരെ ക്വാറ​ൈൻറൻ സൗകര്യങ്ങൾ ഒരുക്കൽ, ആശുപത്രികൾ സ്ഥാപിക്കൽ, അതി​െൻറ പരിപാലനം, സാധനങ്ങളുടെ ക്രയവിക്രയം, സൂക്ഷിക്കൽ എന്നിവക്ക്​​ സഹായിക്കും. കൂടാതെ മറ്റു വിവിധ സേവനങ്ങളും കോവിഡിനെതിരായ നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നൽകാൻ സഹായിക്കും' ^ മന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

സൈനിക വിഭാഗം കമാൻഡർമാർക്കും ഏരിയ കമാൻഡർമാർക്കും ഒരു കേസിന് 50 ലക്ഷം രൂപ വരെയും ഡിവിഷൻ കമാൻഡർമാർക്കും സബ് ഏരിയ കമാൻഡർമാർക്കും തതുല്യരായവർക്കും 20 ലക്ഷം രൂപ വരെയും അധികാരം നൽകി. കഴിഞ്ഞ വർഷം കോവിഡ്​ മഹാമാരി ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോഴും അടിയന്തര അധികാരങ്ങൾ സായുധ സേനക്ക്​ അനുവദിച്ചിരുന്നു. അധികാരം നൽകുന്നത് സായുധ സേനയെ സ്ഥിതിഗതികൾ വേഗത്തിലും ഫലപ്രദമായും നേരിടാൻ സഹായിച്ചതായി മന്ത്രാലയം അറിയിച്ചു.

കോവിഡ്​ അനുബന്ധ ജോലികളുടെ നിർവഹണത്തിനായി സായുധ സേനയിലെ മെഡിക്കൽ സേവനങ്ങളുടെ ഡയറക്ടർ ജനറലുമാർക്ക്​ കഴിഞ്ഞ ആഴ്ച മന്ത്രാലയം അഞ്ച്​ കോടി രൂപ വരെയുള്ള അടിയന്തര സാമ്പത്തിക അധികാരം അനുവദിച്ചിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തുടനീളമുള്ള സർക്കാറുകൾക്ക്​ പിന്തുണ നൽകാൻ പരമാവധി ശ്രമിക്കണമെന്ന്​ പ്രതിരോധ മന്ത്രാലയത്തി​ന്​ കീഴിലെ സായുധ സേനക്കും മറ്റ് വിഭാഗങ്ങൾക്കും മന്ത്രി രാജ്​നാഥ്​ സിങ്​ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armed forces#Covid19
News Summary - covid: Defense Minister gives immediate financial powers to the Armed Forces
Next Story