Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yogi adithyanath
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധം...

കോവിഡ്​ പ്രതിരോധം പരാജയം; യു.പിയിൽ ഉദ്യോഗസ്​ഥ സംഘത്തെ മാറ്റി യോഗി ആദിത്യനാഥ്​

text_fields
bookmark_border

ലഖ്​നൗ: സംസ്​ഥാനത്ത്​ കോവിഡിനെതിരായ പ്രതിരോധം പരാജയമാണെന്ന ആക്ഷേപങ്ങൾക്ക്​ ബലം പകർന്ന്​ ത​െൻറ കീഴിലുള്ള 'ടീം 11'ലെ ഉദ്യോഗസ്​ഥ സംഘത്തെ മാറ്റി ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി അദിത്യനാഥ്​. 11 പ്രധാന ഉദ്യോഗസ്​ഥരടങ്ങുന്ന 'ടീം 11' ആയിരുന്നു ഇതുവരെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയിരുന്നത്​. ഇതിന്​ പകരം 'ടീം 9' രൂപീകരിച്ചിരിക്കുകയാണ്​​ യോഗി. ഇതിൽ ഉദ്യോഗസ്​ഥർക്ക്​ പുറമെ രണ്ട്​ മന്ത്രിമാരുമുണ്ട്​.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്​ പ്രതിപക്ഷ പാർട്ടികൾ യോഗി ആദിത്യനാഥിനെയും ടീം -11നെയും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്യോഗസ്​ഥരെ വളരെയധികം ആശ്രയിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നുള്ള എം‌.എൽ.‌എയും ഈ ആരോപണം ഉന്നയിച്ചു. ബ്യൂറോക്രസിയുടെ സഹായത്തോടെ കോവിഡിനെ നിയന്ത്രിക്കാനുള്ള മുഖ്യമന്ത്രിയുടെ​ ​ശ്രമം പരാജയപ്പെ​െട്ടന്ന് ബെയ്‌രിയ എം‌.എൽ.‌എ സുരേന്ദ്ര സിങ്​ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉദ്യോഗസ്​ഥരല്ല, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ടീം 9ലെ ഒാരോ അംഗങ്ങൾക്കും പ്രത്യേക കമ്മിറ്റികളുടെ ചുമതലയുണ്ട്​. 'കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനും അനുബന്ധ ജോലികൾക്കുമായാണ്​ മുഖ്യമന്ത്രി പുതിയ ടീം 9 രൂപീകരിച്ചത്​. ഈ സംഘം മുഖ്യമന്ത്രിയെ നേരിട്ട് റിപ്പോർട്ട് ചെയ്യുകയും വിവിധ മേഖലകളിൽ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും' ^സർക്കാർ വക്താവ് അറിയിച്ചു.

ടീമിലെ അംഗമായ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ഖന്നക്ക്​ വാക്സിനേഷൻ, ആശുപത്രി കിടക്കകളുടെ ലഭ്യത, മാനവ വിഭവശേഷി എന്നിവയുടെ ചുമതലയാണുള്ളത്​. പരിശോധന, ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കൽ, രോഗികളുടെ വീട്ടുനിരീക്ഷണം എന്നിവക്ക്​ ആരോഗ്യമന്ത്രി ഹിതേഷ് ചന്ദ്ര അവസ്തി നേതൃത്വം നൽകും.

ചീഫ് സെക്രട്ടറി ആർ.കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ കേന്ദ്ര സർക്കാറുമായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുക. അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) ഓക്സിജ​െൻറ ലഭ്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ്​ നിയന്ത്രണങ്ങൾ നടപ്പാക്കലാണ്​ ഡയറക്ടർ ജനറൽ ഓഫ് പൊലീസി​െൻറ ചുമതല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ നിരീക്ഷിക്കൽ, ശുചിത്വ പാലനം എന്നിവക്കും ഉദ്യോഗസ്​ഥരെ ചുമതലപ്പെടുത്തി.

സംസ്​ഥാനത്തെ ഓരോ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും 20 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കണമെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിൽ യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്​. റെംഡെസിവിർ മരുന്നി​െൻറ വിതരണവും ആവശ്യവും ജില്ല മജിസ്‌ട്രേറ്റ് നിരീക്ഷിക്കണം. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന സ്കൂളുകളിൽ മെയ് അവസാനം വരെ ഓൺലൈൻ ക്ലാസുകൾ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വെള്ളിയാഴ്ച സംസ്ഥാനത്ത് കോവിഡ്​ ബാധിച്ച്​ 332 പേരാണ്​ മരിച്ചത്​. 34,626 പുതിയ കേസുകളും റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19Uttar PradeshYogi Adityanath
News Summary - covid defense failure; Yogi Adityanath replaces bureaucrats in UP
Next Story