Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 7,19,665...

രാജ്യത്ത്​ 7,19,665 കോവിഡ്​ ബാധിതർ; മരണം 20,000 കടന്നു

text_fields
bookmark_border
രാജ്യത്ത്​ 7,19,665 കോവിഡ്​ ബാധിതർ; മരണം 20,000 കടന്നു
cancel

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ മരണം 20,000 കടന്നു. 24 മണിക്കൂറിനിടെ 467 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 20,160 ആയി. 22,252 പേർക്കാണ്​ പുതുതായി രോഗം ബാധിച്ചത്​. ഇതോടെ രാജ്യത്ത്​ 7,19,665 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

4,39,948 പേർ രോഗമുക്തി നേടി. 61.13 ശതമാനമാണ്​ ​രാജ്യത്തെ രോഗമുക്തി നിരക്ക്​. മഹാരാഷ്​ട്ര, തമിഴ്​നാട്​, ഡൽഹി, ഗുജറാത്ത്​, ഉത്തർപ്രദേശ്​, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്​ഥാനത്താണ്​ ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ്​ പട്ടികയിൽ ആദ്യം. 

മഹാരാഷ്​​്ട്രയിൽ 5368 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,11,987 ആയി ഉയർന്നു. 9206 പേരാണ്​ സംസ്​ഥാനത്ത്​ മരിച്ചത്​.  മഹാരാഷ്​ട്രയിൽ മുംബൈയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ.1,00,823 പേർക്ക്​ മുംബൈയിൽ രോഗം സ്​ഥിരീകരിച്ചു. 

തമിഴ്​നാട്ടിൽ തുടർച്ചയായ അഞ്ചാംദിവസവും 2000ത്തോളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,14,978 ആയി. 1571 മരണമാണ്​ തമിഴ്​നാട്ടിൽ ഇതുവരെ സ്​ഥിരീകരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19covid death
News Summary - Covid Deaths In India Cross 20,000, Over Seven Lakh Cases -India news
Next Story