Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 88 മരണം
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോഡ് വർധനവ്. 24 മണിക്കൂറിനിടെ 62,112 സാമ്പിളുകൾ പരിശോധിച്ചതിൽ 6,472 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ കേരളത്തിൽനിന്നെത്തിയ അഞ്ചു പേരും ഉൾപ്പെടും.
ചികിൽസയിൽ കഴിഞ്ഞിരുന്ന 88 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3,232 ആയി. ചെന്നൈയിൽ മാത്രം മരിച്ചത് 1,947 പേരാണ്.
സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964. ഇതേവരെ 21,57,869 സാമ്പിളുകൾ പരിശോധിച്ചു.
ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,336 പേർക്ക് രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 90,900 ആയി.
വ്യാഴാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന് 5,210 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,36,793 ആണ്. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,939.
Next Story
