Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോകത്ത്​ മരണസംഖ്യ...

ലോകത്ത്​ മരണസംഖ്യ 1.60 ലക്ഷത്തിലേക്ക്​; ഇന്ത്യയിൽ 521

text_fields
bookmark_border
covid-usa
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മ​ര​ണം 521 ആയി ഉയർന്നു. 15,722 പേരാണ്​ ചികിത്സയിലുള്ളത്​. മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ ​ഹി, ഗു​ജ​റാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളിൽ​ ശനിയാഴ്​ച മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തതായി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ശ​ത​മാ​നം കൂ​ടി​യെ​ങ്കി​ലും തൊ​ട്ടു​മു​മ്പ​ത്തെ 48 മ​ണി​ക്കൂ​റി​ലെ വ​ർ​ധ​ന​യി​ൽ​നി​ന്ന് (28 ശ​ത​മാ​നം) വ​ള​രെ കു​റ​വാ​ണെ​ന്ന്​ ആ​രോ​ഗ്യ- കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ​ക്ക്​ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​യി​ലെ ക​ണ​ക്കെ​ടു​ത്താ​ലും രോ​ഗ​വ്യാ​പ​ന​തോ​ത്​ കു​റ​വാ​ണ്. ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക​നു​സ​രി​ച്ച്​ ചൊ​വ്വാ​ഴ്​​ച​യാ​കു​േ​മ്പാ​ഴേ​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണം 20,000 ആ​കും.

അതേസമയം, ലോകത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരു​ടെ എണ്ണം 159,475 ആയി ഉയർന്നു. 2,320,723 ആണ്​ ആ​കെ രോഗികൾ. അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ മരണം, 38,623 പേർ. 733,863 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usadeath rateIndia News
News Summary - covid death rate reached 1.60 lakhs
Next Story