Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid death audit if SP voted to power Akhilesh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാർ...

യു.പി സർക്കാർ ​േ​കാവിഡ്​ മരണകണക്കുകൾ മറച്ചുവെക്കുന്നു; അധികാരത്തിലെത്തിയാൽ ഓഡിറ്റെന്ന്​ അഖിലേഷ്​ യാദവ്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ സർക്കാർ ​േകാവിഡ്​ മരണങ്ങളുടെ യഥാർഥ കണക്കുകൾ മറച്ചുവെക്കുകയാണെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. യഥാർഥ മരണകണക്ക്​ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം സമാജ്​വാദി പാർട്ടിയെ അധികാരത്തിലെത്തിയാൽ മരണ ഓഡിറ്റ്​ നടത്തുമെന്ന്​ വാഗ്​ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

'കോവിഡ്​ 19ന്‍റെ യഥാർഥ മരണകണക്കുകൾ വെളിപ്പെടുത്താൻ സർക്കാർ തയാറാകുന്നില്ല. സർക്കാറിന്‍റെ ഔദ്യോഗിക മരണകണക്കിൽ ഉൾപ്പെട്ടവർക്ക്​ പോലും സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. സർക്കാർ യഥാർഥത്തിൽ കണക്കുകൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല, കാരണം മറ്റുള്ളവരെ സഹായിക്കാൻ അവർ താൽപര്യപ്പെടാത്തത്​ കൊണ്ടുതന്നെ' -അഖിലേഷ്​ യാദവ്​ പറഞ്ഞു.

ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ മരണ ഓഡിറ്റ്​ നടത്തും. കോവിഡ്​ മരണങ്ങൾ മറച്ചുവെച്ച ഓഫിസർമാ​ർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മഹാമാരിക്കാലത്ത്​ യു.പിയിൽ ഒരു സർക്കാരുണ്ടോയെന്ന്​ തോന്നിയ സമയമുണ്ടായിരുന്നു. ജനങ്ങൾക്ക്​ ആശുപത്രികളോ കിടക്കകളോ ലഭിച്ചില്ല. ഓക്​സിജനും മരുന്നുകൾക്കുമായി ജനങ്ങൾ ഓടിക്കൊണ്ടിരുന്നു. ഈ സമയത്ത്​ സർക്കാർ ഉണ്ടായിരു​േന്നായെന്നുപോലും സംശയിച്ചു -യാദവ്​ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പ്​ ബി.ജെ.പി അട്ടിമറിച്ചതായും അഖിലേഷ്​ യാദവ്​ ആരോപിച്ചു. 'തെരഞ്ഞെടുപ്പിൽ ജനങ്ങൾ എസ്​.പിക്ക്​ പിന്തുണ നൽകി. ജില്ല പഞ്ചായത്ത്​ മെമ്പർമാരായി എസ്​.പി ​സ്​ഥാനാർഥികൾ വിജയിച്ചു. ബി.ഡി.സി തെ​രഞ്ഞെടുപ്പിലും പ്രധാൻ തെ​രഞ്ഞെടുപ്പിലും വിജയിച്ചു. എന്നാൽ, സർക്കാർ ഭൂരിപക്ഷത്തെ അംഗീകരിക്കാൻ തയാറായില്ല, അവരുടെ താൽപര്യവും. അവ​ർ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു. ജനാധിപത്യത്തിലും ഇത്തരം നാണംകെട്ട പ്രവൃത്തി ബി.ജെ.പിയല്ലാതെ മറ്റാരും ചെയ്​തിട്ടില്ല. ഗുണ്ടായിസത്തിന്‍റെ നിലവാരം ചിന്തിക്കാൻ പോലും സാധിക്കുന്നില്ല' -യാദവ്​ കൂട്ടിച്ചേർത്തു.

ലക്ഷ്​മിപുർ ഖേരിയിലെ എസ്​.പി സ്​ഥാനാർഥിയെ മർദിച്ചതിനെതിരെയും അഖിലേഷ്​ യാദവ്​ രംഗത്തെത്തി. സ്​ത്രീകൾക്ക്​ നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യന്ത്രി യോഗി ആദിത്യനാഥിനെയും യാദവ്​ വിമർശിച്ചു. ജനാധിപത്യത്തെ വെട്ടിമുറിച്ചശേഷം അവർ മധുര ലഡ്ഡു വിതരണം ചെയ്​തു. അയാൾക്ക്​ യോഗിയാകാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹതിന്​ ജനങ്ങളെ കഷ്​ടപ്പെടുത്താൻ സാധിക്കില്ല. ലക്ഷ്​മിപുരിൽ എന്താണ്​ സംഭവിച്ചതെന്നതിന്‍റെ രേഖകളുണ്ട്​. രണ്ടു സഹോദരിമാരെയും ഞാൻ കണ്ടിരുന്നു. എസ്​.പി അവർക്ക്​ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്​തുവെന്നും അഖിലേഷ്​ യാദവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavCovid Deathdeath audit
News Summary - Covid death audit if SP voted to power Akhilesh Yadav
Next Story