Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കർഫ്യു...

യു.പിയിൽ കർഫ്യു നീട്ടി; ബി.പി.എൽ കുടുംബങ്ങൾക്ക്​ മൂന്ന്​ കിലോ ഗോതമ്പും രണ്ട്​ കിലോ അരിയും നൽകുമെന്ന്​ സർക്കാർ പ്രഖ്യാപനം

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നോ: കോവിഡ്​ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

കോവിഡ്​ ടെസ്​റ്റ്​ പൂർണമായും സൗജന്യമാക്കുമെന്ന്​ യു.പി സർക്കാർ പ്രഖ്യാപിച്ചു. വാക്​സിൻ വിതരണവും സൗജന്യമായിരിക്കും.ഇത്​ കൂടാതെ ബി.പി.എൽ കുടുംബങ്ങൾക്ക്​ അടുത്ത മൂന്ന്​ മാസത്തേക്ക്​ മൂന്ന്​ കിലോ ഗോതമ്പും രണ്ട്​ കിലോ അരിയും നൽകുമെന്നും യോഗി ആദിത്യനാഥ്​ സർക്കാർ അറിയിച്ചു. 15 കോടി പേർക്ക്​ ഇതി​െൻറ ഗുണം ലഭിക്കും. ദിവസവേതനക്കാർ, തെരുവ്​ കച്ചവടക്കാർ, ഇ-റിക്ഷ ഡ്രൈവർമാർ, ബാർബർമാർ തുടങ്ങിയവർക്ക്​ 1000 രൂപ ധനസഹായം നൽകും. ആരോഗ്യപ്രവർത്തകർക്ക്​ പ്രത്യേക ഇൻഷൂറൻസും ഏർപ്പെടുത്തുമെന്ന്​ സർക്കാർ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ 12,547 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 28,404 പേർ രോഗമുക്​തി നേടി. 2.56 ലക്ഷം സാമ്പിളുകളാണ്​ പരിശോധിച്ചത്​. 1,77,643 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Yogi Adityanath
News Summary - Covid curfew in Uttar Pradesh extended till May 24; relief measures announced for ration card holders
Next Story