അടച്ചിടൽ ദേശവ്യാപകമായി നീട്ടില്ലെന്ന് സൂചന
text_fields54 ദിവസം ജനത്തെ വീട്ടിൽ തളച്ചിട്ട ലോക്ഡൗൺ ഈ മാസം 17ന് അപ്പുറത്തേക്ക് ദേശവ്യാപകമായി നീട്ടില്ല. ലോക്ഡൗൺ റെഡ്സോണുകളിൽ കർശനമായി നിർത്തുകയും മറ്റിടങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുകയും ചെയ്യാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ആറു സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്കാണ് ഇൗ നിലപാട്. ട്രെയിൻ, വിമാന സർവിസ് പുനരാരംഭിക്കുന്നതിനെ തമിഴ്നാടും തെലങ്കാനയും എതിർത്തു.
വിമാന, ട്രെയിൻ സർവിസ് അടക്കം പൊതുഗതാഗതം നിയന്ത്രണങ്ങളോടെ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളിലെ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങളെ അനുവദിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ചുവപ്പ് മേഖല ഒഴിെക എല്ലാം തുറക്കണമെന്ന് ഡൽഹി ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രവർത്തനം ഊർജസ്വലമാക്കാനാണ് നീക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചില തീരുമാനങ്ങൾ സർക്കാറിന് തിരുത്തേണ്ടി വന്നു. പ്രതിസന്ധിഘട്ടങ്ങളിൽ വീട്ടിൽ പോകാനാണ് ജനം ആഗ്രഹിക്കുക. അതു കണക്കിലെടുത്തായിരുന്നു മാറ്റങ്ങൾ. നിയന്ത്രണങ്ങൾമൂലം ഗ്രാമങ്ങളിലേക്ക് രോഗം പടരുന്നില്ല എന്ന് ഉറപ്പുവരുത്തണം.
രോഗം പടരുന്നതിെൻറ ഭൂമിശാസ്ത്രപരമായ ചിത്രം വ്യക്തമായി. അതനുസരിച്ച ക്രമീകരണങ്ങളാണ് വേണ്ടത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ നഷ്ടം, പട്ടിണി, അലച്ചിൽ എന്നിവ പ്രധാന ചർച്ചയായി. തൊഴിലാളികളെ കാര്യം ബോധ്യപ്പെടുത്തി അഭയ കേന്ദ്രങ്ങളിലാക്കാൻ സംസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്നാണ് കേന്ദ്ര നിർദേശം.
കോവിഡിെൻറ മറവിൽ കേന്ദ്രം രാഷ്്ട്രീയം കളിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ഫെഡറൽ ഘടന തകർക്കരുത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നൽകുന്നില്ലെന്ന വിമർശനവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
