Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്. മാർച്ച് മുതൽ രാജ്യത്ത് കോവിഡ് തോത് ഉയരുകയാണ്. ഈ ആഴ്ച 10,262 കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധ നിരക്ക് 5.5 ആണ്. കഴിഞ്ഞ ആഴ്ച ഇത് 4.7 ആയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റാകുന്ന തോത് ഉയർന്നിട്ടില്ല.
Next Story

