Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 49,622 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 11,109 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. 236 ദിവസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം രാജ്യത്ത് 29 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നു പേർ വീതവും ഛത്തിസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് രണ്ടു വീതവും ഹിമാചൽപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പുതുച്ചേരി, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരുമാണ് മരിച്ചത്.
Next Story

