Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ പുതിയ ആൻറിബോഡി, വി​ക​സി​പ്പി​ച്ച​ത്​ ഒ​ട്ട​ക വ​ർ​ഗ​ത്തി​ൽ​പെ​ട്ട ര​ണ്ടു​ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​

text_fields
bookmark_border
covid antibody, new antibody found
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​-19​ന്​ കാ​ര​ണ​മാ​കു​ന്ന 'സാ​ർ​സ്​ കോ​വ്​-2' വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന പു​തി​യ 'ആ​ൻ​റി​ബോ​ഡി' ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചു. ജ​ർ​മ​നി​യി​ലെ ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു​ പി​ന്നി​ൽ. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം സ​യ​ൻ​സ്​ ജേ​ണ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

തെ​ക്കെ അ​മേ​രി​ക്ക​യി​ൽ ക​ണ്ടു​വ​രു​ന്ന സ​സ്​​ത​നി​ക​ളാ​യ ല്ലാ​മ, അ​ൽ​പ​ക എ​ന്നീ മൃ​ഗ​ങ്ങ​ളി​ലെ ആ​ൻ​റി​ബോ​ഡി ഘ​ട​ക​ങ്ങ​ൾ (നാ​നോ​ബോ​ഡീ​സ്) ശ​രീ​ര​ത്തി​ൽ ​പ്ര​വേ​ശി​ക്കു​ന്ന മ​ഹാ​മാ​രി വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ ഗ​വേ​ഷ​ക​ർ ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇൗ ​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക്​ ​വൈ​റ​സി​െൻറ ഉ​പ​രി​ത​ല പ്രോ​ട്ടീ​ൻ (സ്​​പൈ​ക്​ പ്രോ​ട്ടീ​ൻ -ഇ​തു​പ​യോ​ഗി​ച്ചാ​ണ്​ അ​വ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്) കു​ത്തി​വെ​ച്ചു. തു​ട​ർ​ന്ന്, മൃ​ഗ​ങ്ങ​ൾ അ​വ​യോ​ട്​ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്ന്​ നി​രീ​ക്ഷി​ച്ചു. വൈ​റ​സ്​ അം​ശ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇൗ ​സ​മ​യം അ​വ സാ​ധാ​ര​ണ ആ​ൻ​റി​ബോ​ഡി​ക്കൊ​പ്പം മ​റ്റു ചി​ല നാ​നോ​ബോ​ഡി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി.

ഇൗ ​നാ​േ​നാ​ബോ​ഡി​ക​ൾ ശേ​ഖ​രി​ച്ച്​ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി. ആ​ഴ്​​ച​ക​ൾ​ക്കു​ശേ​ഷം, മൃ​ഗ​ങ്ങ​ളു​ടെ ര​ക്​​ത സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച്​ നാ​നോ​ബോ​ഡി​യു​ടെ ജ​നി​ത​ക വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി. ഇൗ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കോ​വി​ഡ്​ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന മി​ക​ച്ച ആ​ൻ​റി​ബോ​ഡി കൂ​ടു​ത​ൽ അ​ള​വി​ൽ, എ​ളു​പ്പ​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ.

ഇ​ത്ത​രം ആ​ൻ​റി​ബോ​ഡി​ക​ൾ ജ​നി​ത​ക മാ​റ്റ​ത്തി​ന്​ വി​ധേ​യ​മാ​കു​ന്ന തീ​വ്ര​വ്യാ​പ​ന​ശേ​ഷി​യു​ള്ള വൈ​റ​സു​ക​ളെ​യും ​പ്ര​തി​രോ​ധി​ക്കും. മ​നു​ഷ്യ​ന​ട​ക്ക​മു​ള്ള ജീ​വി​ക​ളി​ൽ അ​ണു​ബാ​ധ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​‍െൻറ പ്ര​ധാ​ന ആ​യു​ധ​മാ​ണ്​ ആ​ൻ​റി​ബോ​ഡി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidantobody
News Summary - covid antibody, new antibody found
Next Story