ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെയെന്ന് അഭിഭാഷകന്‍റെ ശാപം
text_fieldsകൊൽക്കത്ത: ഉത്തരവ് അനുകൂലമാകാഞ്ഞതിനെ തുടർന്ന് ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെയെന്ന് അഭിഭാഷകന്‍റെ ശാപം. കൊൽക്കത ്ത ഹൈകോടതിയിലാണ് സംഭവം. അഭിഭാഷകൻ ജോലിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടെന്നും കോടതിയെ അവഹേ ളിച്ചതിന് നടപടിയെടുക്കണമെന്നും ജഡ്ജി ശിപാർശ ചെയ്തു.
അഭിഭാഷകനായ ബിജോയ് അധികാരിയാണ് ജസ്റ്റിസ് ദീപാങ്ക ർ ദത്തയെ ശപിച്ചത്. സംഭവത്തിന്റെ ക്രിമിനൽ സ്വഭാവം കണക്കിലെടുത്ത് വേനലവധി കഴിഞ്ഞ് ഹൈകോടതി തുറക്കുമ്പോൾ ഒരു ഡിവ ിഷൻ ബഞ്ച് ഇതു സംബന്ധിച്ച കേസ് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 15 മുതൽ കൊൽക്കത്ത ഹൈകോടതി വളരെ അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രമാണ് പരിഗണിക്കുന്നത്. മാർച്ച് 25 മുതൽ വാദം കേൾക്കൽ വീഡിയോ കോൺഫറൻസിലൂടെ മാത്രമായി. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് ഒരു ദേശസാൽകൃത ബാങ്ക് തന്റെ കക്ഷിയുടെ ബസ് ലേലം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജോയ് അധികാരി കോടതിയെ സമീപിച്ചത്.
എന്നാൽ, ബസ് ജനുവരി 15ന് ബാങ്ക് പിടിച്ചെടുത്തെന്ന് മനസ്സിലാക്കിയ കോടതി അടിയന്തിര വാദം കേൾക്കാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കാൻ തുടങ്ങിയപ്പോൾ, പ്രകോപിതനായ ബിജോയ് അധികാരി അദ്ദേഹത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഡസ്കിൽ ശക്തമായി അടിച്ച് ശബ്ദമുണ്ടാക്കിയാണ് ഉത്തരവ് പറയുന്നതിനെ തടസ്സപ്പെടുത്തിയത്.
'മാന്യമായി പെരുമാറാൻ അധികാരിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അതിന് ചെവികൊടുക്കുന്നതിനുപകരം, എന്റെ ഭാവി നശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് കൊറൊണ ബാധിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു.'- ജസ്റ്റിസ് ദത്ത ഉത്തരവിൽ കുറിച്ചു.
കോടതിയുടെയും സ്വന്തം ജോലിയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടതിനും മാന്യമായി പെരുമാറാത്തതിനും ബിജോയ് അധികാരിയെ ജസ്റ്റിസ് ദീപങ്കർ ദത്ത ശകാരിച്ചു. ശേഷമാണ് വേനൽക്കാല അവധിക്കുശേഷം കോടതി വീണ്ടും തുറക്കുമ്പോൾ ഡിവിഷൻ ബെഞ്ച് ഇക്കാര്യം കേൾക്കണമെന്ന് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
