Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right18 വയസ്​ മുതൽ 44 വയസ്​...

18 വയസ്​ മുതൽ 44 വയസ്​ ​വരെ പ്രായമുള്ളവർക്ക്​ വാക്​സിനേഷൻ വൈകും

text_fields
bookmark_border
18 വയസ്​ മുതൽ 44 വയസ്​ ​വരെ പ്രായമുള്ളവർക്ക്​ വാക്​സിനേഷൻ വൈകും
cancel

ന്യൂഡൽഹി: രാജ്യത്ത്​ 18 വയസ്​ മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിൻ ലഭിക്കാനുള്ള രജിസ്​ട്രേഷന്​ കേന്ദ്രസർക്കാർ ബുധനാഴ്​ചയാണ്​ തുടക്കമിട്ടത്​. മെയ്​ ഒന്ന്​ മുതൽ ഈ പ്രായപരിധിയിൽ വരുന്നവർക്ക്​ വാക്​സിൻ നൽകുമെന്നായിരുന്നു സർക്കാർ അറിയിപ്പ്​. എന്നാൽ, പുതിയ റിപ്പോർട്ടനുസരിച്ച്​ 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവരിലെ വാക്​സിനേഷൻ വൈകുമെന്നാണ്​ സൂചന.

നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക്​ നൽകിയിട്ടുള്ള വാക്​സിൻ 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ നൽകരുതെന്ന്​ ഉത്തരവുണ്ട്​. വാക്​സിൻ കമ്പനികൾ നൽകുന്ന 50 ശതമാനം വാക്​സിൻ​ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്​ നൽകുന്നുണ്ട്​. ഈ വാക്​സിൻ മുൻഗണന വിഭാഗങ്ങൾക്ക്​ മാത്രമേ നൽകാവു. ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസിന്​ മുകളിൽ പ്രായമുള്ളവർ എന്നിവർക്കാണ്​ കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന വാക്​സിൻ നൽകേണ്ടതെന്ന്​ ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

ബാക്കിയുള്ള 50 ശതമാനം വാക്​സിനാണ്​ കമ്പനികൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്നത്​. ഇത്​ ഉപയോഗിച്ച്​ വേണം 18 മുതൽ 44 വരെ പ്രായമുള്ളവർക്ക്​ വാക്​സിൻ നൽകാൻ. നിലവിലെ സാഹചര്യത്തിൽ മെയ്​ 15 എങ്കിലും കഴിയാതെ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്​സിൻ നൽകാനാവില്ലെന്നാണ്​ കമ്പനികളുടെ നിലപാട്​. ഇതോടെ മെയ്​ 15 എങ്കിലും കഴിയാതെ 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിൻ ലഭിക്കില്ലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccinecovid 19
News Summary - Covid-19: Why there may be a delay in vaccinating those between 18-45 years from May 1
Next Story