പടരുന്നത് ജനിതകമാറ്റം വന്ന അഞ്ചുതരം വൈറസ്
text_fieldsെകാച്ചി: രാജ്യത്ത് വ്യാപിക്കുന്നത് ജനിതകമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന അഞ്ചുതരം െകാറോണ വൈറസാണെന്ന് പഠനം. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) ഗവേഷണവിഭാഗത്തിെൻറ പ്രാഥമിക പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാൻ നഗരത്തിലെ രോഗികളിൽനിന്ന് ശേഖരിച്ച രണ്ട് ജനിതക തന്മാത്രഘടനകൾ ഉപയോഗിച്ചു. കൂടാതെ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ചവരിൽനിന്ന് പുണെ നാഷനൽ ഇൻസിറ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി (എൻ.െഎ.വി) ശേഖരിച്ച ജനിതക തന്മാത്രഘടനകളും പ്രയോജനപ്പെടുത്തി. അങ്ങനെ 30 ജനിതക തന്മാത്രഘടനകളാണ് ഉപയോഗിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ആർ.ജി.സി.ബി സയൻറിസ്റ്റ് ഡോ. ഇ. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇൗ പ്രാരംഭപഠനം രോഗത്തിെൻറ തീവ്രത കുറക്കാനും വ്യാപനം തടയാനും ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിലേക്ക് എത്തിച്ചേരാനും സാധിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോൾ വ്യാപിക്കുന്ന അഞ്ചിനം കൊേറാണ വൈറസും അത് ഏതൊക്കെ സംസ്ഥാനങ്ങളിലെ ഏതൊക്കെ ആളുകളെയാണ് ബാധിച്ചതെന്ന വ്യക്തമായ വിവരം എൻ.െഎ.വിയിൽനിന്ന് കിട്ടിയിട്ടില്ല. അഞ്ചിനം വൈറസും അഞ്ചുരീതിയിലാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത്. ഒാരോന്നിെൻറയും തീവ്രത എത്രമാത്രമെന്നത് തുടർപഠനങ്ങളിലേ വ്യക്തമാകൂ. ഇൗ വൈറസുകളുടെ പുറംചട്ടയിൽ സ്പൈക് പ്രോ എന്നറിയപ്പെടുന്ന ഒരുതരം കൊഴുപ്പിെൻറ അംശമുണ്ട്. ഇതാണ് മനുഷ്യെൻറ ശ്വാസകോശത്തിലേക്ക് കയറാൻ വൈറസിനെ സഹായിക്കുന്നത്. ഇൗ കൊഴുപ്പിെൻറ തോതും അഞ്ചിനം വൈറസിലും അഞ്ച് അളവിലാണെന്നും കണ്ടെത്തി. അതാണ് ഒാരോരുത്തരിലും ഒാരോതരം ലക്ഷണങ്ങൾ പ്രകടമാകാനും ചിലരിൽ ലക്ഷണമൊന്നും കാണാതിരിക്കാനും കാരണം.
ഇബോള, സാർസ്, ചികുൻഗുനിയ, ഡെങ്കി തുടങ്ങി ലോകത്ത് വ്യാപിച്ച ഇത്തരം വൈറസുകളെല്ലാം ജനിതകമാറ്റം സംഭവിച്ച് ശക്തി ക്ഷയിച്ചതായാണ് കെണ്ടത്തൽ. കൊറോണ പുതിയ ഇനം ൈവറസ് ആണെങ്കിലും മറ്റുള്ളവയെപോലെ കാലക്രമേണ ഇതിനും തീവ്രത കുറയാനാണ് സാധ്യത- ഡോ. ഇ. ശ്രീകുമാർ പറഞ്ഞു. ജനിതകമാറ്റം ഏതുരീതിയിലാകുമെന്ന് പ്രവചനാതീതമാണ്. ഒന്നുകിൽ തീവ്രത കുറയും അല്ലെങ്കിൽ തീവ്രമാകും. തീവ്രത കുറയുേമ്പാഴും രോഗം പൂർണമായി ഒഴിയണമെന്നില്ല. വ്യാപനം അപ്പോഴും സംഭവിക്കാം. മരണവും മറ്റ് ഗുരുതരാവസ്ഥകളും ഒഴിവാകും. എച്ച്1 എൻ1 ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോഴും ഡെങ്കി വന്നപ്പോഴും ഇതേ അവസ്ഥ ആയിരുന്നു. ഇന്നിപ്പോൾ രോഗ വ്യാപനം ഉണ്ടെങ്കിലും തീവ്രത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
