Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ഇന്ത്യയിലെ...

കോവിഡ്​: ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ലോക്​ഡൗണിൽ

text_fields
bookmark_border
കോവിഡ്​: ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ലോക്​ഡൗണിൽ
cancel

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ പടർന്നു പിടിക്കുന്നതിനിടെ ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും ലോക്​ഡൗണിൽ. ഇന്ത്യയില െ 560 ജില്ലകളിലെ ജനങ്ങളാണ്​ ലോക്​ഡൗണിൽ തുടരുന്നത്​. ഏകദേശം 1.2 ബില്യൺ ഇന്ത്യക്കാർ വീടുകളിൽ തുടരുന്നുവെന്നാണ്​ കണക്കുകൾ.

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പടെ 32 സംസ്ഥാനങ്ങൾ കടുത്ത നിയ​ന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. വൈറസ്​ ബാധയുടെ ആദ്യഘട്ടത്തിൽ കുറച്ച്​ സംസ്ഥാനങ്ങൾക്ക്​ മാത്രമാണ്​ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇത്​ വ്യാപിക്കുകയാണ്​. ഇന്ത്യയിൽ നാലിൽ മൂന്ന്​ ജനങ്ങളും വീട്ടിലിരിക്കേണ്ട സാഹചര്യമാണ്​ ഉണ്ടായിരിക്കുന്നത്​.

ഇന്ത്യയിലെ മുഴുവൻ വിമാനങ്ങളും തീവണ്ടികളും മാർച്ച്​ 31 വരെ സേവനം നിർത്തിയിട്ടുണ്ട്​. ചരക്ക്​ തീവണ്ടികൾ മാത്രമാവും ഇക്കാലയളവിൽ സർവീസ്​ നടത്തുക. സംസ്ഥാന അതിർത്തികളിലും ചരക്ക്​ വാഹനങ്ങൾക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിച്ചിരിക്കുന്നത്​. ഇതുവരെ ഇന്ത്യയിൽ 492 പേർക്ക്​ കോവിഡ്​ ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virus
News Summary - Covid 19 virus in india-India news
Next Story