കുട്ടികൾക്ക് കോവിഡ് വാക്സിൻ സെപ്റ്റംബറോടെയെന്ന് എയിംസ് മേധാവി
text_fieldsന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം സെപ്റ്റംബറോടെ ആരംഭിക്കാനാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. വൈറസിെന്റ കൈമാറ്റ ശൃംഖലയിൽ വിള്ളൽവീഴ്ത്തുന്ന സുപ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും അേദ്ദഹം പറഞ്ഞു. സൈഡുസ്, ഭാരത് ബയോ ടെക്, ഫൈസർ വാക്സിനുകൾ ആയിരിക്കും വിതരണത്തിനെത്തുകയെന്ന സൂചനയും അദ്ദേഹം നൽകി.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡുസ് വാക്സിൻ ട്രയൽ നടത്തി അടിയന്തര അനുമതിക്കായി കാത്തുനിൽക്കുകയാണ്. ഭാരത് ബയോടെക്കിെന്റ കോവാക്സിൻ ട്രയൽ ആഗസ്റ്റ്- സെപ്റ്റംബറോടെ പൂർത്തിയായാൽ അനുമതി ലഭിച്ചേക്കും. ഫൈസറിെന്റ വാക്സിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെന്റ അംഗീകാരം ലഭിച്ചുകഴിഞ്ഞു. സെപ്റ്റംബറോടെ കുട്ടികളിൽ വാക്സിൻ ആരംഭിക്കാനായേക്കുമെന്നും രൺദീപ് ഗുലേറിയ അറിയിച്ചു.
രാജ്യത്ത് ഇതിനകം മൊത്തം 42 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായാണ് റിേപ്പാർട്ട്. ഈവർഷം അവസാനത്തോടെ പ്രായപൂർത്തിയായ മുഴുവൻ ആളുകളെയും വാക്സിനേറ്റ് ചെയ്യാനാണ് സർക്കാറിെന്റ പദ്ധതി.എന്നാൽ, മൂന്നാംതരംഗത്തിെന്റ ആശങ്കകൾ ഉയരുന്നതിനിടെ കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് അവ്യക്തത തുടരുകയായിരുന്നു. 12നും 17നും ഇടയിലുള്ളവർക്ക് മൊഡേണ വാക്സിന് യൂറോപ്യൻ മെഡിസിൻ നിരീക്ഷണ സമിതി വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. 12നും 15നും ഇടയിലുള്ളവർക്ക് ഫൈസറിെന്റ ബയോൻടെക് കോവിഡ് വാക്സിന് കഴിഞ്ഞ മേയിൽ യു.എസും അനുമതി നൽകുകയുണ്ടായി. തദ്ദേശീയമായ വാക്സിനാണ് നമുക്കാവശ്യമെന്നും ഭാരത് ബയോടെക്കും സൈഡുസും പ്രാധാന്യമർഹിക്കുന്നത് അതുകൊണ്ടാണെന്നും പറഞ്ഞ എയിംസ് മേധാവി, ഫൈസർ സുരക്ഷിതമാണെന്നു പറയാൻ തക്ക ഡേറ്റ ഉണ്ടെങ്കിൽകൂടി മതിയായ എണ്ണം ലഭിക്കുമോ എന്ന് ഉറപ്പില്ലെന്നും കൂട്ടിച്ചേർത്തു.
18നും 30നും ഇടയിൽ പ്രായമുള്ളവരിൽ 18-30 ശതമാനമാണ് വൈറസ് ബാധക്ക് സാധ്യതയെന്ന് പ്രമുഖ മെഡിക്കൽ ജേണലായ 'ദ ലാൻസെറ്റ്' ദിവസങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഇതിനകം 67 ശതമാനം ആളുകളിൽ കോവിഡിനെ ചെറുക്കുന്ന പ്രതിവസ്തു (ആൻറിബോഡി) രൂപപ്പെട്ടിട്ടുണ്ടെന്ന് സെറോ സർവേയിൽ കണ്ടെത്തിയ കാര്യം ഈ വാരം ആദ്യത്തിൽ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

