കുട്ടികളിലെ കോവിഡ് വാക്സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവിഡ് വാക്സിൻ ട്രയൽ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാറിനു വേണ്ടി വാക്സിൻ സമിതിയുടെ അധ്യക്ഷൻ ഡോ. വിനോദ് കെ. പോൾ ആണ് തീരുമാനം പ്രഖ്യാപിച്ചത്. കോവിഡിെൻറ മുന്നാം തരംഗത്തിൽ കുട്ടികൾക്ക് അപകട സാധ്യതയുണ്ടെന്ന പ്രചരണത്തിനിടെയാണ് സർക്കാറിെൻറ പുതിയ പ്രഖ്യാപനം.
കുട്ടികൾക്ക് വാക്സിൻ നൽകാത്തതിനെതിരെ നടക്കുന്ന പ്രചരണം തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ഇതുവരെ കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന കുട്ടികൾക്ക് കോവിഡ് വാക്സിൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
അതേസമയം, കുട്ടികളിൽ വാക്സിൻ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ വാക്സിൻ ട്രയൽ ഉടൻ തുടങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടെന്നും വാട്സാപ്പ് ഗ്രൂപ്പുകളിലെ ഭ്രാന്തൻ ചർച്ചകളുടെ അടിസ്ഥാനത്തിലല്ല ട്രയൽ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ വിതരണത്തിൽ കേന്ദ്രം അനീതി കാണിക്കുന്നുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വാക്സിൻ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ടെന്നും സുതാര്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകുന്നതെന്നും ഡോ. വിനോദ് കെ. പോൾ പറഞ്ഞു.
വാക്സിൻ ലഭ്യത വരും മാസങ്ങളിൽ വർധിക്കും. ഭാരത് ബയോടെക് കൂടാതെ മൂന്ന് കമ്പനികൾ കൂടി കോവാക്സിൻ നിർമാണം ആരംഭിക്കുന്നുണ്ട്. മാസത്തിൽ ഒരു കോടി ഡോസുകൾ ഉദ്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ഒക്ടോബറോടെ മാസത്തിൽ പത്തു കോടി ഉൽപാദിപ്പിക്കുന്ന നിലയിലേക്ക് മാറുമെന്ന് ഡോ. വിനോദ് പറഞ്ഞു.
കോവിഷീൽഡ് ഉൽപാദനം മാസത്തിൽ ആറര കോടി എന്ന നിലയിൽ നിന്ന് പതിനൊന്ന് കോടി എന്ന നിലയിലേക്ക് സിറം ഇൻസിറ്റിറ്റ്യൂട്ട് വർധിപ്പിക്കുകയാണ്. ഡോ.റെഡ്ഡീസിെൻറ നേതൃത്വത്തിൽ ആറ് കമ്പനികൾ സ്പുടിനിക് ഉൽപാദനം തുടങ്ങുകയാണ്. 2021 അവസാനമാകുേമ്പാഴേക്കും 200 കോടി ഡോസ് വാക്സിൻ രാജ്യത്തെ കമ്പനികൾ ഉദ്പാദിപ്പിക്കുമെന്നും ഡോ. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

