Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ സ്ലോട്ടുകൾ...

വാക്​സിൻ സ്ലോട്ടുകൾ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

text_fields
bookmark_border
വാക്​സിൻ സ്ലോട്ടുകൾ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിനേഷനായി 'കോവിൻ' സൈറ്റ്​ ലോഗിൻ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുകയാണ്​ ജനങ്ങൾ. ഇപ്പോൾ വാക്​സിനേഷൻ പ്രക്രിയ എളുപ്പമാക്കാൻ വാക്​സിൻ സ്ലോട്ടുകൾ 'വാട്​സ്​ആപ്പ്'​ വഴ​ി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. സർക്കാറിന്‍റെ കോറോണ ഹെൽപ്​ ഡസ്​ക്കിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിൻ ​സ്ലോട്ട്​ ബുക്ക്​ ചെ​േയ്യണ്ട ഘട്ടങ്ങൾ ചുവടെ:

1. +919013151515 എന്ന നമ്പർ കേൺടാക്​ട്​ ആയി സേവ്​ ചെയ്യുക

2. 'Book Slot' എന്ന്​ ഈ നമ്പരിലേക്ക്​ സന്ദേശം അയക്കുക

3. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക

4. വേണ്ട തീയതി, സ്​ഥലം, പിൻകോഡ്​, വാക്​സിൻ എന്നിവ തെരഞ്ഞെടുക്കുക

5. കൺഫർമേഷൻ സന്ദേശം ലഭിച്ചാൽ വാക്​സിൻ സ്ലോട്ട്​ ബുക്ക്​ ആയി

നേരത്തെ വാക്​സിൻ സർട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങൾക്കും വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങൾക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinewhatsappvaccine slot
News Summary - Covid 19 vaccine slots can now be booked via WhatsApp all you have Know how
Next Story