Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right60 കഴിഞ്ഞവർക്ക്​...

60 കഴിഞ്ഞവർക്ക്​ കോവിഡ്​ വാക്​സിൻ തിങ്കൾ മുതൽ

text_fields
bookmark_border
Covid-19 vaccine
cancel
camera_alt

Photo: Reuters

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച്​ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​ഘ​ട്ട കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നി​ൽ 60 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​ർ​ക്കും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന 45 ക​ഴി​ഞ്ഞ​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ കേ​ന്ദ്ര​ം തീ​രു​മാ​നി​ച്ചു. 10,000 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സൗ​ജ​ന്യ വാ​ക്​​സി​ൻ ന​ൽ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വാ​ക്​​സി​ന്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കും.നി​ര​ക്ക്​ എ​ത്ര​യെ​ന്ന്​ അ​ടു​ത്ത​ദി​വ​സം നി​ശ്ച​യി​ക്കും.

45 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​വ​രു​ടെ കാ​ര്യ​ത്തി​ൽ, ഏ​തേ​തു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ പ​രി​ഗ​ണി​ക്കു​​ക​യെ​ന്ന കാ​ര്യ​വും വൈ​കാ​തെ വ്യ​ക്​​ത​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 27 കോ​ടി പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം. 60 ക​ഴി​ഞ്ഞ​വ​ർ ഇ​തി​ൽ 10 കോ​ടി വ​രും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, 60 ക​ഴി​ഞ്ഞ മു​ഖ്യ​മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ഒൗ​ദ്യോ​ഗി​ക നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ കേ​ര​ള ആരോഗ്യ വകുപ്പ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineCovid 19
News Summary - Covid-19 vaccine for 60-plus and above 45 with comorbidity from March 1
Next Story