Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ 2021...

കോവിഡ്​ വാക്​സിൻ 2021 ആദ്യമെത്തും; വിതരണ പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി

text_fields
bookmark_border
കോവിഡ്​ വാക്​സിൻ 2021 ആദ്യമെത്തും; വിതരണ പദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി
cancel

ന്യൂഡൽഹി: കോവിഡ്​19 ​വൈറസ്​ ബാധക്കെതിരെ അടുത്ത വർഷം ആദ്യപാദത്തോടെ ഇന്ത്യക്ക്​ വാക്സിൻ ലഭിക്കാൻ സാധ്യതയുണ്ടെന്നും അത്​ പല സ്രോതസുകളിൽ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.

ഒന്നിൽ കൂടുതൽ ഉറവിടങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്സിൻ വിതരണം നടത്താനുള്ള പദ്ധതികൾ വിദഗ്​ധ സംഘങ്ങളുമായി ചേർന്ന്​ ആസൂത്രണം ചെയ്​തു വരുന്നുവെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാക്സിനുകൾ തയാറായി കഴിഞ്ഞാൽ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സർക്കാർ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഹർഷ്​ വർധൻ പറഞ്ഞു. രാജ്യത്തെ ഓരോരുത്തർക്കും എങ്ങനെ ഒരു വാക്സിൻ ഉറപ്പാക്കാം എന്നതിനാണ്​ മുൻ‌ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെ ഫലപ്രദമായ വാക്സിൻ രജിസ്​റ്റർ ചെയ്യപ്പെടുമെന്ന്​ പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.

ലോകത്ത്​ നിലവിൽ 40 ഓളം വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിൽ എത്തിനിൽക്കുനനു. 10 വാക്​സിനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരുന്നവർ വാക്​സി​െൻറ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള തൊഴിൽ ഗ്രൂപ്പിനും രോഗം ഗുരതമാകാനും മരണനിരക്ക് ഉയരാനും സാധ്യതയുള്ളവർക്കകുമാണ്​ വാക്​സിൻ വിതരണത്തിൽ മുൻഗണനയെന്ന്​ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, ഇന്ത്യക്ക് ഒന്നിലധികം വാക്സിൻ നിർമ്മാതാക്കളുമായി സഹകരിക്കേണ്ടിവരും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ കോവിഡ് വാക്സിനുകളും പരീക്ഷണങ്ങളുടെ ആദ്യ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh VardhanCovid vaccineClinical trialdistribution planCovid 19
Next Story