മഹാരാഷ്ട്ര: രണ്ടു മലയാളി നഴ്സുമാർക്ക് കോവിഡ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരിച് ചു. പുണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ 52കാരനും മുംബൈയിലെ േഫാർടിസ് ആശുപത്ര ിയിൽ 80കാരനുമാണ് തിങ്കളാഴ്ച മരിച്ചത്. കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഇതോടെ പത്തായി ഉയർന്നു. മാർച്ച് 22നാണ് പുണെ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 216 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് മലയാളി നഴ്സുമാരുമുണ്ട്. എറണാകുളം, കോട്ടയം ജില്ലക്കാരാണിവർ. കോവിഡ്മൂലം കഴിഞ്ഞ ദിവസം മരിച്ച 80കാരനായ ഡോക്ടറെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണിവർ. മരിച്ച ഡോക്ടറുടെ മകനായ ഹൃദ്രോഗ വിദഗ്ധനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽനിന്ന് പകർന്ന രോഗിയിൽനിന്നാണ് നഴ്സുമാരിലേക്ക് രോഗം വ്യാപിച്ചതെന്നാണ് കരുതുന്നത്.
ഇനിയും പത്തോളം നഴ്സുമാർ ഫലം കാത്തിരിക്കുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ 22ലെ മുംബൈ-ഗോവ പറന്ന വിസ്താര യു.കെ–861 വിമാനത്തിലെ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ വിമാനത്തിൽ യാത്രചെയ്തവരോട് ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാൻ ഗോവ സർക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
