Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിൽ 28,701 പുതിയ കോവിഡ് രോഗികൾ; 500 മരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോർഡിലേക്ക്. 28,701 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,78,254 ആയി ഉയർന്നു.
3,01,609 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 5,53,471 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 500 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 23,174 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
ആന്ധ്രപ്രദേശിൽ 1,993 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണം 29,168 ആയി ഉയർന്നു. പശ്ചിമബംഗാളിൽ 1500 പേർക്കും ഗുജറാത്തിൽ 879 പേർക്കും പുതുതായി സ്ഥിരീകരിച്ചു. അതേസമയം, നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. പൂണെയിൽ ഇന്ന് മുതൽ ലോക്ഡൗൺ ആരംഭിക്കും.
Next Story
