Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 26,506 പുതിയ...

ഇന്ത്യയിൽ 26,506 പുതിയ കോവിഡ്​ രോഗികൾ; 475 മരണം

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 26,506 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7.93 ലക്ഷമായി ഉയർന്നു. യു.എസിനും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്​ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം.

475 പേരാണ്​ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ മരിച്ചത്​. ഇതോടെ ആകെ മരണം 21,604 ആയി . 2,76,685 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 4,95,513 പേർക്ക്​ രോഗം ഭേദമായി. 

മഹാരാഷ്​ട്രയിലാണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​. 2.30 ലക്ഷം പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​. 9,667 പേർ മരിക്കുകയും ചെയ്​തു. 1.26 ലക്ഷം കോവിഡ്​ ബാധിതരുമായി തമിഴ്​നാടാണ്​ രണ്ടാം സ്ഥാനത്ത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19India Updates
News Summary - Covid 19 Updates in india-India news
Next Story