Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി പ്രഹ്ലാദ്​ സിങ്​ പ​ട്ടേലിന്​ കോവിഡ്​

text_fields
bookmark_border
Prahlad Singh Patel
cancel

ന്യൂഡൽഹി: കേന്ദ്ര ടൂറിസം, കൾച്ചറൽ മന്ത്രി പ്രഹ്ലാദ്​ സിങ്​ പ​ട്ടേലിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച രാത്രിയാണ്​ മന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ രോഗവിവരം പങ്കുവെക്കുകയായിരുന്നു.

താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന്​ പ്രഹ്ലാദ്​ സിങ്​ പ​ട്ടേൽ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ ഉൾപ്പെടെ നിരവധി മന്ത്രിമാർക്ക്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

പാർലമെൻറ്​ മൺസൂൺകാല സമ്മേളനം തുടങ്ങുന്നതിന്​ മുന്നോടിയായി എല്ലാ അംഗങ്ങളെയും ​പരിശോധനക്ക്​ വിധേയമാക്കി. ആദ്യദിവസം ​തന്നെ 30 അംഗങ്ങൾ ഉൾപ്പെടെ 50ഓളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തിങ്കളാഴ്​ച ​പ്രഹ്ലാദ്​ സിങ്​ പാർലമെൻറ്​ നടപടികളിൽ പ​ങ്കെടുത്തു. വിനോദ സഞ്ചാരവകുപ്പുമായി ബന്ധ​െപ്പട്ട ചോദ്യങ്ങൾക്ക്​ മറുപടി പറയുകയും ചെയ്​തിരുന്നു.



Show Full Article
TAGS:Prahlad Singh Patel Union Culture Minister Covid 19 Corona virus 
Next Story