Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​വി​ഡ്​: രണ്ടു...

കോ​വി​ഡ്​: രണ്ടു മരണംകൂടി

text_fields
bookmark_border
കോ​വി​ഡ്​: രണ്ടു മരണംകൂടി
cancel

ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ലും ദൽഹിയിലും ഒരാൾ വീതം മരിച്ചതോടെ കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 11 ആ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 519ഉം. അ​ഹ്​​മ​ദാ​ബാദ്​ സ്വദേശിയായ 65കാ​ര​നാണ്​ മുംബൈയിൽമ​രി​ച്ച​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ​യാ​ണ്​​ നാ​ട്ടി​ലെ​ത്തി​യ​ത്​​.പ​നി​യും ചു​മ​യും ശ്വാ​സ​ത​ട​സ്സ​വും മൂ​ലം ചി​കി​ത്സ തേ​ടി​യ ഉ​ട​ൻ മും​ബൈ ക​സ്​​തൂ​ർ​ബ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു​ മ​ര​ണം.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വു​മു​ള്ള രോ​ഗി​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ്​ രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ള്ള​ത്​-101 പേ​ർ. ത​മി​ഴ്​​നാ​ട്ടി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 15 ആ​യി. മൂ​ന്നു മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത മ​ഹാ​രാ​ഷ്​​ട്ര​യാ​ണ്​ മ​ര​ണ​സം​ഖ്യ​യി​ലും മു​ന്നി​ൽ. ബി​ഹാ​ർ, ക​ർ​ണാ​ട​ക, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, പ​ശ്ചി​മ ബം​ഗാ​ൾ, ഹി​മാ​ച​ൽ പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ാ​രോ മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

രാ​ജ്യ​ത്തെ രോ​ഗി​ക​ളി​ൽ 41 പേ​ർ വി​ദേ​ശി​ക​ളാ​ണ്. 1,87,904 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്. 35,073 പേ​ർ 28 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ലോ​ക്​​ഡൗ​ൺ സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഒ​പ്പം​നി​ന്ന​തോ​ടെ രാ​ജ്യ​ത്ത്​ ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmalayalam newsindia newscorona virus
News Summary - covid 19; two death -india news
Next Story