Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ്​ സെക്രട്ടറി ദാമോദർ കോവിഡ്​ ബാധിച്ച്​ മരിച്ചു. മധുര സ്വദേശിയായ ദാമോദറിന്​ 57 വയസായിരുന്നു. 

ദാമോദർ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവർക്ക്​ പുറമെ ഒരു ഫോ​ട്ടോഗ്രാഫർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. ജൂ​ൺ 12നാണ്​ ദാമോദറിനെ ചെന്നൈ രാജീവ്​ ഗാന്ധി  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തമിഴ്​നാട്ടിൽ 48,019 ​േപർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 528 മരണവും റിപ്പോർട്ട്​ ​െചയ്​തു. 

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾ​പ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജൂൺ 19 മുതൽ 30 വരെയാണ്​ ലോക്​ഡൗൺ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്​ എന്നിവിടങ്ങളിലാണ്​ ലോക്​ഡൗൺ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19covid death
News Summary - Covid 19 Tamilnadu CM Private Secretary Dies -India news
Next Story