
കോവിഡ് വ്യാപന ആശങ്ക; തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ 31 വരെ നീട്ടി
text_fieldsചെന്നൈ: കോവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫിസുകൾ, കടകൾ, വ്യവസായ -വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
ലോക്ഡൗൺ മാർഗനിർേദശ ലംഘനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
കഴിഞ്ഞദിവസം അന്താരാഷ്ട്ര യാത്ര വിമാനങ്ങൾക്കുള്ള നിയന്ത്രണം ഡി.ജി.സി.എ നീട്ടിയിരുന്നു. പ്രത്യേക സർവിസുകൾക്ക് മാത്രമാണ് അനുമതി. കാർഗോ സർവിസുകളും തുടരും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. പോളിങ് ഉദ്യോഗസ്ഥരെ മുൻനിര പോരാളികളായി കണക്കാക്കി വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു.
24മണിക്കൂറിനിടെ 486 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ചുമരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 8.51ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8.34ലക്ഷം പേർ രോഗമുക്തി നേടി. 12,000 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
