Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കടുത്ത...

ഡൽഹിയിൽ കടുത്ത നിയന്ത്രണം; ലോക്​ഡൗൺ ലംഘിച്ചാൽ 1000 രൂപ പിഴ

text_fields
bookmark_border
ഡൽഹിയിൽ കടുത്ത നിയന്ത്രണം; ലോക്​ഡൗൺ ലംഘിച്ചാൽ 1000 രൂപ പിഴ
cancel

ന്യൂഡൽഹി: കോവിഡ്​ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ കർശനമാക്കി ഡൽഹി. ലോക്​ഡൗൺ ലംഘിച്ചാൽ 1000 രൂപയായിരിക്കും പിഴ ഈടാക്കുക. ആദ്യമായി ലംഘിച്ചാൽ 500 രൂപയും പിന്നെയും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 1000 രൂപയും പിഴയായി ഈടാക്കും. 

ക്വാറൻറീൻ നിയമലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുസ്​ഥലങ്ങളിലും ​േജാലി സ്​ഥലങ്ങളിലും മാസ്​ക്​ ധരിക്കാതിരിക്കുക, ​തുപ്പുക, ലഹരി വസ്​തുക്കൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം ലോക്​ഡൗൺ ലംഘനത്തി​​െൻറ പരിധിയിൽ ഉൾപ്പെടുത്തുമെന്ന്​ ​ലഫ്​റ്റനൻറ്​ ഗവർണർ അനിൽ ​ബൈജാലി​​െൻറ ഓഫിസിൽ നിന്ന്​ അറിയിച്ചു. 

പിഴ ഒടുക്കാൻ സാധിച്ചില്ലെങ്കിൽ മറ്റു നിയമനടപടികളാകും സ്വീകരിക്കുക. 24 മണിക്കൂറിനകം 2000ത്തിൽ അധികം പേർക്കാണ്​ സംസ്​ഥാനത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 

ഡൽഹിയിൽ ജൂലൈ 31ഓടെ അഞ്ചരലക്ഷം പേർക്ക്​ കോവിഡ്​ ബാധിക്കാൻ സാധ്യതയുണ്ടെന്ന്്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 ദിവസത്തിനുള്ളിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയാ​കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹിയി​െല വലിയൊരു വിഭാഗം ജില്ലകൾ റെഡ്​സോണിലാണ്​.

കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ സുപ്രീംകോടതി ആം ആദ്​മി പാർട്ടി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ്​ ​േരാഗികളെ മൃഗങ്ങളെ പോലെയാണ്​ കൈകാര്യം ചെയ്യുന്നതെന്നും സ്​ഥിതി ഭീകരവും ദയനീയവുമാണെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. ഡൽഹിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 39,000 ആയി ഉയർന്നിരുന്നു. കോവിഡ്​ പരിശോധനകളുടെ എണ്ണം കുറവായതിലും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19lockdown
News Summary - Covid 19 Stricter Fines For Lockdown Violators In Delhi -India news
Next Story