Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡി​െൻറ ഒറ്റ...

കോവിഷീൽഡി​െൻറ ഒറ്റ ഡോസ്​ വാക്​സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദം

text_fields
bookmark_border
കോവിഷീൽഡി​െൻറ ഒറ്റ ഡോസ്​ വാക്​സിൻ ഡെൽറ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പടർന്നു പിടിച്ച കോവിഡി​െൻറ ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷീൽഡ്​ വാക്​സി​െൻറ ഒറ്റ​ ഡോസ്​ 61 ശതമാനം ഫലപ്രദമെന്ന്​ കണ്ടെത്തൽ. കേന്ദ്രസർക്കാറിൻറ കോവിഡ്​ വർക്കിങ്​ ​ഗ്രൂപ്പ്​ ചെയർപേഴ്​സൺ ഡോ.എൻ.കെ അറോറയാണ്​ ഇക്കാര്യം അറിയിച്ചത്​. വെല്ലൂരിലെ ക്രിസ്​ത്യൻ മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തി​െൻറ അടിസ്ഥാനത്തിലാണ്​ നിഗമനത്തിലെത്തിയത്​.

ആയിരക്കണക്കിന്​ സാമ്പിളുകൾ പരിശോധിച്ചാണ്​ വെല്ലുർ മെഡിക്കൽ കോളജ്​ പഠനം നടത്തിയത്​. ഒറ്റ​ ഡോസ്​ 61 ശതമാനം ഫപ്രാപ്​തി നൽകു​േമ്പാൾ രണ്ട്​ ഡോസുകൾ ഇത്​ 65 ശതമാനമാക്കി വർധിപ്പിക്കും. കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾക്കിടയിലുള്ള ഇടവേള കുറക്കണോയെന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്​ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്​ വാക്​സിൻ ഇടവേള നാല്​ മുതൽ ആറാഴ്​ചയിൽ നിന്ന്​ 12 മുതൽ 16 ആഴ്​ചയായി ദീർഘിപ്പിച്ചത്​. ദേശീയ സാ​ങ്കേതിക ഉപദേശക സമിതിയുടെ അഭിപ്രായം ഇക്കാര്യത്തിൽ കേട്ടില്ലെന്ന വാദം അദ്ദേഹം തള്ളി. വാക്​സിൻ ഇ​ടവേള വർധിപ്പിക്കുന്നത്​ ഫലപ്രാപ്​തി കൂട്ടുമെന്നാണ്​ നിഗമനം. ഇതുസംബന്ധിച്ച്​ യു.കെയിൽ ഉൾപ്പടെ പഠനം നടന്നിട്ടുണ്ടെന്ന്​ അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covishield vaccine
News Summary - COVID-19: Single dose of Covishield vaccine 61% effective against Delta variant
Next Story