കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം തടയാന്‍, 80 ശതമാനത്തിനു വാക്സിനുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്
text_fieldsബംഗളൂരു: സെപ്റ്റംബര്‍ അവസാനത്തോടെ കര്‍ണാടകയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 80 ശതമാനത്തിനു കോവിഡ് വാക്സിന്‍ ഡോസുകള്‍ ഉപയോഗിച്ച് വാക്സിനേഷന്‍ നല്‍കിയാല്‍ മാത്രമേ മൂന്നാം തരംഗത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍ സജീവമാക്കാന്‍ സര്‍ക്കാറിനു കഴിയണം. അല്ലാത്തപക്ഷം മൂന്നാംതരത്തിന്‍െറ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിവകുമാര്‍ പറഞ്ഞു.
ഒക്ടോബറോടെ മൂന്നാം തരംഗം നമ്മെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. എന്നിരുന്നാലും, സെപ്റ്റംബര്‍ അവസാനത്തോടെ മുതിര്‍ന്ന ജനസംഖ്യയുടെ 80 ശതമാനത്തിനെങ്കിലും പൂര്‍ണമായി വാക്സിനേഷന്‍ നല്‍കിയാല്‍, മൂന്നാമത്തെ തരംഗമുണ്ടാകില്ല. ഉണ്ടായാല്‍ പോലും അതിന്‍െറ കാഠിന്യം കുറയും. അതുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിനോട് ഈ വെല്ലുവിളിക്ക് തയ്യറാണോയെന്ന് ചോദിക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍്റ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സര്‍ക്കാര്‍ എത്ര ഡോസുകള്‍ നല്‍കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണം. മുംബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത് രണ്ട് ഡോസുകള്‍ ഏറെ പരിരക്ഷ നല്‍കുമെന്നാണ്. ഇതുമനസിലാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

