എയിംസിലെ ശുചിത്വ സൂപ്പർവൈസർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ശുചിത്വ സൂപ്പർവൈസർ ഹീർ ലാൽ കോവിഡ് ബാധിച്ച് മരിച്ചു. സുരക്ഷ മുൻകരുതലുകൾ എടുത്തിട്ടും അദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഒരാഴ്ച മുമ്പ് എയിംസിലെ കാൻറീൻ ജീവനക്കാരനും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അതേസമയം, മെഡിക്കൽ സ്റ്റാഫുകൾക്കും മറ്റും നൽകുന്ന സുരക്ഷാവസ്ത്രമായ പി.പി.ഇ (പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെൻറ്) കിറ്റിെൻറ ഗുണനിലവാരം സംബന്ധിച്ച് വിമർശനങ്ങൾ ആരോഗ്യമന്ത്രാലയം തള്ളിക്കളഞ്ഞു. ടെക്സ്റ്റൈൽസ് മന്ത്രാലയം നിർദേശിച്ച ലാബുകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് കിറ്റുകൾ വാങ്ങുന്നതെന്ന് ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് മുഖേനയാണ് കേന്ദ്രസർക്കാർ പി.പി.ഇ കിറ്റുകൾ വാങ്ങുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറ സാങ്കേതിക സമിതി നിർദ്ദേശിച്ച ഗുണനിലവാരം ഉറപ്പാക്കിയ ഉൽപ്പന്നങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എച്ച്.എൽ.എൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ സാമ്പിൾ എടുത്ത് പരിശോധന നടത്താറുണ്ട്. എന്തെങ്കിലും തകരാറുണ്ടെങ്കിൽ കമ്പനിയെ അയോഗ്യമാക്കും. പി.പി.ഇ, എൻ -95 മാസ്ക് എന്നിവയുടെ ആഭ്യന്തര ഉൽപാദന ശേഷി ഇന്ത്യ ഇപ്പോൾ ഗണ്യമായി വർധിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 3 ലക്ഷത്തിലധികം പിപിഇകളും എൻ 95 മാസ്കുകളുമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്സ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 1.11 കോടി എൻ-95 മാസ്കുകളും 74.48 ലക്ഷം പി.പി.ഇയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.