Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗമുക്തി...

കോവിഡ്​ രോഗമുക്തി നിരക്ക് വർധിക്കുന്നത്​ പ്രതീക്ഷ നൽകുന്നു​ - കേന്ദ്ര ആരോഗ്യമന്ത്രി

text_fields
bookmark_border
കോവിഡ്​ രോഗമുക്തി നിരക്ക് വർധിക്കുന്നത്​ പ്രതീക്ഷ നൽകുന്നു​ - കേന്ദ്ര ആരോഗ്യമന്ത്രി
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗമുക്തി നിരക്ക്​ ദിനംപ്രതി വർധിക്കുന്നത്​ പ്രതീക്ഷ നൽകുന്നുവെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. കോവിഡ്​ വ്യാപനത്തി​െൻറ ആദ്യഘട്ടത്തിൽ ഒമ്പതു ശതമാനമുണ്ടായിരുന്ന രോഗമുക്തി നിരക്ക്​ 71 ശതമാനമായി. അതേസമയം മരണനിരക്ക്​ കുറയുന്നുണ്ടെന്നും ഡോ.ഹർഷ വർധൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്​. ഏപ്രിൽ 6000 പരിശോധനകളാണ്​ നടത്തിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം എട്ട്​ ലക്ഷത്തോളം ടെസ്​റ്റുകളാണ്​ നടത്തിയത്​. രണ്ടു മാസങ്ങൾക്കുള്ളിൽ രാജ്യത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നിട്ടുണ്ട്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് രോഗബാധയെ തുടർന്ന്​ 48,040 പേർക്കാണ്​ ജീവൻ നഷ്​ടമായത്​. രാജ്യത്തെ മരണനിരക്ക്​ 1.95 ശതമാനമാണ്​.

രാജ്യത്ത്​ ഇതുവരെ 17,51,555 പേർ രോഗമുക്തി നേടി. 6,61,595 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMMSDr. Harsh Vardhanrecovery rateCovid 19
Next Story