Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റെയിൽവേ പരിസരത്ത്​ മാസ്​കിടാതെ കറങ്ങുന്നവർ ജാഗ്രതെ; 500 രൂപ പിഴ വീഴും
cancel
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ പരിസരത്ത്​...

റെയിൽവേ പരിസരത്ത്​ മാസ്​കിടാതെ കറങ്ങുന്നവർ ജാഗ്രതെ; 500 രൂപ പിഴ വീഴും

text_fields
bookmark_border

ന്യുഡൽഹി: കോവിഡ്​ പ്രതിരോധം ശക്​തമാക്കിയ രാജ്യത്ത്​ നടപടികൾ ഊർജിതമാക്കി റെയിൽവേയും. റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലുമുൾപെടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാൻ ഇന്ത്യൻ റെയിൽവേസ്​ തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനയമായതിനാൽ മാസ്​ക്​ അനിവാര്യമാണെന്നു കണ്ടാണ്​ നടപടി.

റെയിൽവേ പരിസരങ്ങളിലും ട്രെയിൻ യാത്രയിലും മാസ്​കിടാത്തവർക്ക്​ മാ​ത്രമല്ല, തുപ്പുന്നവർക്കും കിട്ടും 500 രൂപ പിഴ. അടുത്ത ആറു മാസത്തേക്കാണ്​ ഉത്തരവ്​ പ്രാബല്യത്തിലുണ്ടാകുക. റെയിൽവേ നിയമ പ്രകാരം മാസ്​കിടാത്തത്​ കുറ്റകൃത്യമായും പുതിയ ഉത്തരവിൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

ശനിയാഴ്ച 2.3 ലക്ഷത്തിലേറെ പേരിലാണ്​ പുതുതായി രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwaysface mask fineCovid 19
News Summary - COVID-19: Railways to fine Rs 500 for not wearing face masks in rail premises, trains
Next Story