Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right55കാരൻ കോവിഡ്​...

55കാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; ആംബുലൻസെത്തിയത്​ രണ്ട്​ മണിക്കൂർ കഴിഞ്ഞ്​

text_fields
bookmark_border

ബംഗളൂരു: നഗരത്തിൽ കോവിഡ്​ രോഗിയുടെ മൃത​ദേഹവുമായി ബന്ധുക്കൾ ആംബുലൻസിനായി വീടിന്​​ മുന്നിൽ കാത്തുനിന്നത്​ രണ്ടുമണിക്കൂറോളം. ശ്വാസ തടസങ്ങളുണ്ടായിരുന്ന ഇദ്ദേഹം വെള്ളിയാഴ്​ചയാണ്​ മരിച്ചത്​. 

55 കാരൻെറ മൃതദേഹം ​വീടിനുപുറത്തെത്തിച്ച്​ ബന്ധുക്കൾ സമീപത്തുനിൽക്കുന്ന ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായായിരുന്നു. ഇദ്ദേഹത്തിന്​ ശ്വാ​സതടസമുണ്ടായിരുന്നതായും വീട്ടിൽവെച്ചുതന്നെ ചികിത്സ നൽകിയതായും ഭാര്യ പറഞ്ഞു. പിന്നീട്​ കോവിഡ്​ പോസിറ്റീവാണെന്ന റിപ്പോർട്ട്​ വന്ന​േപ്പാഴേക്കും ​അദ്ദേഹത്തിൻെറ സ്​ഥിതി വഷളാകുകയായിരുന്നു. 

കോവിഡ്​ പോസിറ്റീവാണെന്ന വിവരം അറിഞ്ഞ ഉടനെ ആശുപത്രി അധികൃതരെ വിളിക്കുകയും ആംബുലൻസ്​ ആവശ്യ​െപ്പടുകയും ചെയ്​തിരുന്നു. ആംബുലൻസ്​ വരാൻ വൈകിയതിനെ തുടർന്ന്​ ഓ​ട്ടോറി​ക്ഷയിൽ ആശുപത്രിയിൽ എത്തിക്കാനായി വീടിന്​ പുറത്തെത്തി​ച്ചപ്പോഴേക്കും രോഗി കുഴഞ്ഞുവീണു. അപ്പോൾ തന്നെ മരിക്കുകയും ചെയ്​തു. രണ്ടുമണിക്കൂറിന്​ ശേഷമാണ്​ ആംബുലൻസ്​ എത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റിയത്​. 

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ ​കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ചുമതലയുള്ള മന്ത്രി ആർ. അശോക്​ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ബംഗളൂരു സിവിക്​ ബോഡി കമീഷനർ പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്​ചക്കിടെ ബംഗളൂരുവിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്​ച ബംഗളൂരുവിൽ 994 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 7,173 പേർക്ക്​ ഇതുവരെ​ നഗരത്തിൽ രോഗം ബാധിച്ചു​. 106 മരണവും ബംഗളൂരുവിൽ റിപ്പോർട്ട്​ ചെയ്​തു. കർണാടകയിൽ ഇതുവരെ 19,710 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 293 മരണവും റിപ്പോർട്ട്​ ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsambulancecorona viruscovid 19
News Summary - COVID-19 Patients Body On Bengaluru Street, Ambulance Arrives 2 Hours Later -India news
Next Story