Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിൽനിന്ന്​...

ആശുപത്രിയിൽനിന്ന്​ മുങ്ങിയ കോവിഡ്​ രോഗിയെ പൊലീസ്​ പിടികൂടി

text_fields
bookmark_border
ആശുപത്രിയിൽനിന്ന്​ മുങ്ങിയ കോവിഡ്​ രോഗിയെ പൊലീസ്​ പിടികൂടി
cancel

ചെന്നൈ: ആശുപത്രിയിൽ നിന്ന്​ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്​ കടന്നുകളഞ്ഞ കോവിഡ്​ ​രോഗിയെ പൊലീസ്​ പിടികൂടി. ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ (ആർ.‌ജി.‌ജി.‌എച്ച്) പ്രത്യേക വാർഡിൽ നിന്ന് മുങ്ങിയ 58 കാരനാണ്​ വീട്ടിൽനിന്ന്​ പിടിയിലായത്​.
ഇയാളെ ഫ്ലവർ ബസാറിലെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന്​ തിരികെ ആശുപത്രിയിലെത്തിച്ചു.

പുളിയന്തോപ്പിനടുത്തുള്ള ശിവരാജപുരം നിവാസിയായ ഇയാൾക്ക്​ ഏപ്രിൽ 23 നാണ്​ കോവിഡ്​ പോസിറ്റീവ് ആണെന്ന്​ തെളിഞ്ഞത്​. ആശുപത്രിയി​െല അഞ്ചാം നിലയിലെ പ്രത്യേക വാർഡിലായിരുന്നു പാർപ്പിച്ചിരുന്നത്​. എന്നാൽ, തിങ്കളാഴ്ച വൈകീ​ട്ടോടെ ഇവിടെനിന്ന്​ പുറത്തിറങ്ങിയ ഇയാൾ കാൽനടയായി വീട്ടിലേക്ക്​ പോകുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ്​ ആശുപത്രി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചത്​. 9.30 ന് തന്നെ പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചു.

Show Full Article
TAGS:covid 19 chennai india 
News Summary - COVID-19 patient escaped from hospital, brought back
Next Story