Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ കോവിഡ് 19 ബാധിച്ച രോഗി മരിച്ചു

text_fields
bookmark_border
covid-19-rajestan
cancel

ബിൽവാര: രാജസ്ഥാനിൽ കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. രാജസ്ഥാനിലെ ബിൽവാരയിലാണ് സംഭവം. ഇയാൾക്ക് വ്യക്ക, അമിത രക്ത സമ്മർദം അടക്കമുള്ള രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് മഹാത്മ ഗാന്ധി ഹോസ്പിറ്റൽ പ്രിൻസിപ്പൽ രാജൻ നന്ദ അറിയിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച അഞ്ച് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

ജയ് പൂരിലെ രാംഗഞ്ചിൽ കോവിഡ് ബാധ സ്ഥിരീകരിച്ച രോഗി താമസിക്കുന്ന മേഖലയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധം പുലർത്തിയിരുന്ന ആളുകളുടെ വിവരം ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചു വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - COVID-19 patient dies in Rajasthan's Bhilwara -India News
Next Story