Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാൻ ഇന്ത്യയിലെത്തിയാൽ...

താൻ ഇന്ത്യയിലെത്തിയാൽ മാത്രമേ കോവിഡ്​ വ്യാപനം അവസാനിക്കുകയുളളുവെന്ന്​ നിത്യാനന്ദ

text_fields
bookmark_border
താൻ ഇന്ത്യയിലെത്തിയാൽ മാത്രമേ കോവിഡ്​ വ്യാപനം അവസാനിക്കുകയുളളുവെന്ന്​ നിത്യാനന്ദ
cancel

ന്യൂഡൽഹി: താൻ ഇന്ത്യയിലെത്തിയാൽ മാത്രമേ രാജ്യത്തെ കോവിഡ്​ രണ്ടാം തരംഗം അവസാനിക്കുകയുള്ളുവെന്ന്​ വിവാദം ആൾദൈവം നിത്യാനന്ദ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ്​ ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗത്തെ കുറിച്ച്​ നിത്യാനന്ദയുടെ പരാമർശം. നേരത്തെ ​ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക്​ ത​​െൻറ രാജ്യമായ കൈലാസത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന വിവരവും നിത്യാനന്ദ അറിയിച്ചിരുന്നു. കോവിഡിനെ തുടർന്നായിരുന്നു നടപടി.

ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ നിത്യാനന്ദ രാജ്യത്തെ അന്വേഷണ ഏജൻസികളെ കബളിപ്പിച്ച്​ മുങ്ങുകയായിരുന്നു. പിന്നീട്​ ഇക്വഡോറിനടുത്ത്​ ഒരു ദ്വീപ്​ വിലക്ക്​ വാങ്ങി അവിടെ കൈലാസമെന്ന പേരിൽ രാജ്യം സ്ഥാപിച്ചുവെന്ന്​ അവകാശപ്പെട്ട്​ നിത്യാനന്ദ രംഗത്തെത്തി. സ്വന്തമായി റിസർവ്​ ബാങ്കും കറൻസിയുമുള്ള രാജ്യമാണ്​ കൈലാസമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു.

അതേസമയം, അന്വേഷണ ഏജൻസികൾ നിത്യാനന്ദ എവിടെയാണെന്നത്​ സംബന്ധിച്ച്​ കൃത്യമായ വിവരങ്ങളൊന്നും പുറത്ത്​ വിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nithyananda
News Summary - Covid-19 Pandemic Will End Only When I Land in India, Claims Nithyananda
Next Story