കോവിഡ്19: സുപ്രീംകോടതിയിൽ ഇനി ഒരു െബഞ്ച്; വാദം കേൾക്കൽ വിഡിയോ കോൺഫറൻസിലൂെട
text_fieldsന്യൂഡൽഹി: കോവിഡ്19 പ്രതിരോധത്തിൻെറ ഭാഗമായി കേസുകൾ വിഡിയോ കോൺഫറൻസ് വഴി പരിഗണിക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. അടിയന്തര പ്രധാനമുള്ള കേസുകൾ പരിഗണിക്കാനും മറ്റും ഒരു ബെഞ്ച് മാത്രമേ ഇന്ന് മുതൽ ലഭ്യമാകൂ. ഈ ആഴ്ചയിൽ അടിയന്തര പ്രധാന്യമുള്ള കേസുകളിൽ മാത്രമേ വാദം കേൾക്കൂെയന്നും സുപ്രീംകോടതി വിജ്ഞാപനം പുറെപ്പടുവിച്ചു.
ജുഡീഷ്യൽ പ്രവർത്തനങ്ങൾക്കായി ഒരു ബെഞ്ച് മാത്രമേ ലഭ്യമാകൂ. രണ്ടംഗ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ബുധനാഴ്ചയാണ് ചേരുക. സഹപ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ തീരുമാനം അറിയിച്ചത്.
വീഡിയോ കോൺഫറൻസിംഗിലൂടെ വാദം നടത്താനുള്ള സൗകര്യം ഉണ്ടാകും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ചാണ് വിഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുക.
അഭിഭാഷകരുടെ സൗകര്യാർത്ഥം സുപ്രീം കോടതി പരിസരത്ത് ആവശ്യമായ സജീകരണങ്ങളുള്ള മുറികൾ ലഭ്യമാക്കും. ബെഞ്ചിന് മുമ്പായി കേസ് ലിസ്റ്റുചെയ്യുന്നതിന് ബന്ധപ്പെട്ട അഭിഭാഷകൻ കേസ് അടിയന്തപ്രാധാന്യമുള്ളതാെണന്ന് രേഖാമൂലം സൂചിപ്പിക്കണം. കേസ് ലിസ്റ്റ് ചെയ്യണമോ എന്നത് ബെഞ്ചിെൻറ അധ്യക്ഷനായ ജഡ്ജിയുടെ വിവേചനാധികാരത്തിൽപെടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ലിസ്റ്റ് ചെയ്ത കേസുകളിൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
