Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണം കർശനം;...

നിയന്ത്രണം കർശനം; ബംഗളൂരുവിലെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
നിയന്ത്രണം കർശനം; ബംഗളൂരുവിലെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം
cancel

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കി കർണാടക സർക്കാർ. ആർ.ടി.പി.സി.ആർ പരിശോധനയാണ്​ നടത്തേണ്ടത്​. ഏപ്രിൽ ഒന്ന്​ മുതലാണ്​ നിയന്ത്രണം നിലവിൽ വരിക.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ്​ ബംഗളൂരുവിലെ 60 ശതാനം കോവിഡ്​ രോഗികളും. ഇതിനാലാണ്​ പുറത്ത്​ നിന്നെത്തുന്നവർക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്ക്​ നിർബന്ധമാക്കിയതെന്ന്​ കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ബംഗളൂരവിൽ കോവിഡ്​ സ്ഥിരീകരിക്കുന്നവർക്ക്​ ക്വാറന്‍റീൻ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 മുതൽ 40 വയസ്​ വരെ പ്രായമുള്ളവരിലാണ്​ പോസിറ്റിവിറ്റി നിരക്ക്​ കൂടുതൽ. രോഗികൾ ക്വാറന്‍റീൻകാലത്ത്​ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന്​ ഉറപ്പാക്കണം. മാസ്​ക്​ ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തുറന്ന സ്ഥലങ്ങളിൽ വിവാഹങ്ങൾക്കും രാഷ്​ട്രീയ പാർട്ടികളുടെ പരിപാടികൾക്കും 500 പേരെയാണ്​ അനുവദിക്കുക. ഹാളുകളിലാണെങ്കിൽ ഇത്​ 200 ആയി നിജപ്പെടുത്തിയിട്ടുണ്ട്​. പിറന്നാൾ ആഘോഷങ്ങൾക്ക്​ പരമാവി 100 പേർക്കാണ്​ അനുമതി. മരണാനന്തര ചടങ്ങുകൾക്ക്​ തുറന്ന സ്ഥലങ്ങളിൽ 100 പേർക്കും മറ്റുള്ളിടത്ത്​ 50 പേർക്കുമാണ്​ അനുമതി നൽകിയിട്ടുള്ളതെന്ന്​ ആരോഗ്യമന്ത്രി വ്യക്​തമാക്കി. അതേസമയം, പഞ്ചാബ്​, ഛത്തീസ്​ഗഢ്​, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക്​ നിലവിൽ തന്നെ കർണാടകയിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - Covid-19 Negative Mandatory for Those Travelling to Worst-Hit Bengaluru From April 1
Next Story