Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ പകച്ച്​...

കോവിഡിൽ പകച്ച്​ മു​ംബൈ; 24 മണിക്കൂറിനിടെ 522 കേസ്​

text_fields
bookmark_border
കോവിഡിൽ പകച്ച്​ മു​ംബൈ; 24 മണിക്കൂറിനിടെ 522 കേസ്​
cancel

മുംബൈ: രാജ്യത്ത്​ കോവിഡി​​െൻറ സമൂഹവ്യാപനം ഇ​ല്ലെന്ന്​ സ്​ഥിരീകരിക്കു​േമ്പാഴും സാമ്പത്തിക തലസ്​ഥാനമായ മും ബൈയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വ്യാഴാഴ്​ച 522 പേർക്കാണ്​ മഹാനഗരത്തിൽ രോഗം സ്​ഥിരീകരിച്ചത്​. വെള് ളിയാഴ്ച രാവിലെ വരെ മൊത്തം 4,205 കേസുകളാണ്​ മുംബൈയിൽ മാത്രം രേഖപ്പെടുത്തിയത്​.

ജനുവരി 30ന് കേരളത്തിലാണ്​ രാജ്യ ത്തെ ആദ്യ കൊറോണ കേസ്​ കണ്ടെത്തിയത്​. ഇതിന് ശേഷം ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർക്ക്​ രോഗ ബാധ സ്​ഥിരീകരിക്കുന്ന ഇന്ത്യൻ നഗരമായി മുംബൈ മാറി. ഏപ്രിൽ 13 മുതൽ എല്ലാ ദിവസവും രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്​ ഇവിടെ രേഖപ്പെടുത്തുന്നത്​. ഏപ്രിൽ 17ന്​ 12 കേസുകൾ റിപ്പോർട്ട് ചെയ്തത്​ മാത്രമാണ്​ ഇതിന്​അപവാദം.
ഏപ്രിൽ 14ന്​ 216 പേർക്കാണ്​ മുംബൈയിൽ രോഗം കണ്ടെത്തിയത്​. 15ന്​ 140 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചു. ഏപ്രിൽ 16ന്​ 177, 17ന്​ 12, 18ന്​ 183, 19ന്​ 456, 20ന്​ 308, 21ന്​ 419, 22ന്​ 232, 23ന്​ 522 എന്നിങ്ങനെയാണ്​ തുടർന്നുള്ള ദിവസങ്ങളിൽ ​പുതിയരോഗികളുടെ കണക്ക്​.

സമഗ്രമായ പരിശോധന സംവിധാനവും ഉയർന്ന സമ്പർക്ക നിരീക്ഷണവുമാണ്​ എണ്ണത്തില​ുള്ള വർധനക്​ കാരണമെന്നാണ്​ മഹാരാഷ്ട്രയിലെയും മുംബൈയിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്​. “ഉയർന്ന അപകടസാധ്യതയുള്ള കോൺ‌ടാക്റ്റുകളെ തിരിച്ചറിയുന്നതും ക്വാറൻറീൻ ചെയ്യുന്നതുമാണ്​ എണ്ണംകൂടാൻ കാരണം. ഇതി​​െൻറ പേരിൽ പരിഭ്രാന്തരാകേണ്ടതില്ല” ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ഹിന്ദുസ്​ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

“മുംബൈയിലെ കേസുകളിൽ വലിയൊരു പങ്കും ഇതിനകം ക്വാറൻറീൻ ചെയ്​തവരും നിരീക്ഷണത്തിലുള്ളവരുമാണ്. ഇവർക്ക്​ വൈറസ് ബാധ ഉണ്ടാകുമെന്ന് ബ്രിഹാൻ മുംബൈ കോർപറേഷൻ (ബി.എം.സി) നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു” മുംബൈ മുനിസിപ്പൽ കമ്മീഷണർ പ്രവീൺ പർദേശി പറഞ്ഞു. ഏപ്രിൽ 23 വരെ മഹാരാഷ്ട്രയിൽ ആകെ 96,369 കോവിഡ്​ പരിശോധനയാണ്​ നടത്തിയത്​. ഇതിൽ 55,000 പേർ (57.07%) മുംബൈയിൽനിന്നാണെന്ന്​ പർദേശി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newscovid 19idia
News Summary - covid 19 mumbai updates
Next Story