Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ​ രോഗികൾ...

മുംബൈയിൽ​ രോഗികൾ മുങ്ങുന്നത്​ പുതിയ വെല്ലുവിളി

text_fields
bookmark_border
covid-19
cancel

മും​ബൈ: ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ രോ​ഗ​ബാ​ധി​ത​ർ മു​ങ്ങു​ന്ന​ത്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പു​തി​യ വെ​ല്ലു​വി​ളി​യാ​കു​ന്നു. നി​ർ​ബ​ന്ധാ​വ​സ്​​ഥ​യി​ൽ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രി​ൽ ചി​ല​രാ​ണ്​ മു​ങ്ങി​യ​ത്. 

ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ വ്യാ​ജ മേ​ൽ​വി​ലാ​സ​വും തെ​റ്റാ​യ മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി​യ​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ളെ തി​ര​ഞ്ഞ​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. ചേ​രി പ്ര​ദ​ശേ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്​ പേ​ടി​മൂ​ലം ഇ​ത്ത​ര​ത്തി​ൽ മു​ങ്ങു​ന്ന​തെ​ന്നാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഇ​വ​രി​ലൂ​ടെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കും. മു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ക്കാ​ൻ തീ​വ്ര ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. 
ന​ഗ​ര​ത്തി​ലെ കോ​വി​ഡ്​ ഹോ​ട്ട്​​സ്​​പോ​ട്ടാ​യ ധാ​രാ​വി​യി​ൽ മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി രോ​ഗ വ്യാ​പാ​നം ത​ട​യാ​ൻ ഉൗ​ർ​ജി​ത ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ വെ​ല്ലു​വി​ളി. 

ചൊ​വ്വാ​ഴ്​​ച വ​രെ 3.6 ല​ക്ഷം പേ​രെ ധാ​രാ​വി​യി​ൽ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​താ​യി ന​ഗ​ര​സ​ഭ അ​വ​കാ​ശ​പ്പെ​ട്ടു. 1353 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ ധാ​രാ​വി​യി​ൽ രോ​ഗം ബാ​ധി​ച്ച​ത്. 56 പേ​ർ മ​രി​ക്കു​ക​യും ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം മും​ബൈ ന​ഗ​ര​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 22,746 ഉം ​മ​ര​ണ​സം​ഖ്യ 800 ഉം ​ആ​ണ്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഇ​ത​ട​ക്കം രോ​ഗി​ക​ൾ 37,136 ആ​യി. 1325 പേ​രാ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsindia newscovid 19
News Summary - Covid 19 mumbai patients-India news
Next Story