Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിലും കോവിഡ് ...

മഹാരാഷ്ട്രയിലും കോവിഡ് 19

text_fields
bookmark_border
മഹാരാഷ്ട്രയിലും കോവിഡ് 19
cancel

മുംബൈ: മഹാരാഷ്ട്രയിലും രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നിന് ദുബൈയിൽ നിന്നെത്തിയ പുണെ സ്വദേശിക ളായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദുബൈയിൽ നിന്ന് എത്തിയപ്പോൾ ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും മുൻകരുതൽ നടപടി എന്ന നിലക്ക്​ പരിശോധനക്ക്​ വിധേയമാക്കുക യായിരുന്നുവെന്നും പുണെ ജില്ലാ കലക്ടർ നവൽ കിഷോർ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകൻ, മകൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവരും നിരീക്ഷണത്തിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ പരിശോധിച്ച 282 പേരിൽ രണ്ടുപേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ്‌ അവാതെ പറഞ്ഞു.

Show Full Article
TAGS:covid19 corona virus maharashtra india news malayalam news 
News Summary - covid 19 in maharashtra -india news
Next Story