Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡിനെ തുരത്താൻ ഹോമിയോയും ആയുർവേദവും 

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡിനെ തുരത്താൻ ഹോമിയോയും ആയുർവേദവും 
cancel

മുംബൈ: കോവിഡ്​ അതിവേഗം പടർന്നുപിടിക്കുന്ന മഹാരാഷ്​ട്രയിൽ  പ്രതിരോധത്തിന്​ ഹോമിയോ, ആയുർവേദ, യുനാനി  മരുന്നുകൾ​ ഉപയോഗിക്കാൻ അനുമതി നൽകി. സംസ്​ഥാന സർക്കാർ രൂപവത്​കരിച്ച ടാസ്​ക്​ ഫോഴ്​സ്​ ആയുർവേദ, യുനാനി, ഹോമിയോ മരുന്നുകളുടെ പട്ടിക കൈമാറി. ഗ്രാമപ്രദേശങ്ങളിൽ 55 വയസിന്​ മുകളിലുള്ളവരെ കണ്ടെത്തി ഹോമിയോ മരുന്നായ ആർസെനിക്കം ആൽബം 30 വിതരണം ചെയ്യും. 

അതേസമയം രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. ആശുപത്രികൾ കോവിഡ്​ രോഗികളെ കൊണ്ട്​ നിറഞ്ഞു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകാത്തതിൽ സംസ്​ഥാനത്ത്​ പ്രതി​ഷേധം ശക്തമാണ്​. 

രാജ്യത്ത്​ കോവിഡ്​ വ്യാപിക്കുന്ന ആറോളം നഗരങ്ങളിൽ ആർസെനിക്കം ആൽബം 30 എന്ന ഹോമിയോ മരുന്ന്​ വിതരണം ചെയ്യുമെന്ന്​ ആയുഷ്​ മന്ത്രാലയം ബുധനാഴ്​ച അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, സൂറത്ത്​, ​ഹൈദരബാദ്​, മച്ചി​ലിപട്ടണം എന്നിവിടങ്ങളിലാണ്​ മരുന്ന്​ വിതരണം ചെയ്യുകയെന്ന്​ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച്​ ഇൻ ഹോമിയോപതി വ്യക്തമാക്കി. 

ആർസെനിക്കം ആൽബം 30 കോവിഡിനെ തുരത്തുമെന്ന്​ ഉറപ്പു പറയാനാകില്ല. എന്നാൽ ​ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങൾക്ക്​ ഈ മരുന്ന്​ ഉപയോഗിക്കാനാകും. കോവിഡിനെതിരെ അശാസ്​ത്രീയമായ ഈ മരുന്ന്​ ഉപയോഗിക്കുന്നതിനെതിരെ നിരവധി ഹോമിയോ വിദഗ്​ധർ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. 

മേയിൽ മുംബൈയിൽ​ കണ്ടെയ്​ൻമ​െൻറ്​ സോണുകളിൽ ആർസെനിക്കം ആൽബം 30 വിതരണം ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ ജൂൺ എട്ടിന്​ സർക്കാർ മരുന്ന്​ ഉപയോഗിക്കാൻ അനുമതി നൽകിയതോടെ മുംബൈയിലെ 24 വാർഡുകളിലും ഗുളിക വിതരണം ആരംഭിച്ചു. 

ജൂൺ എട്ടിനാണ്​ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന യുനാനി, ആയുർവേദ, ഹോമിയോ ഗുളികകളുടെ പട്ടികകൾ മഹാരാഷ്​ട്ര സർക്കാരിന്​ സമർപ്പിച്ചത്​. ഇതിൽ ആർസെനിക്കം ആൽബം 30 തുടർച്ചയായ മൂന്നുദിവസം നാലുഗുളിക വീതം വെറുംവയറ്റിൽ ഉപയോഗിക്കാനായിരുന്നു നിർദേശം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newshomeocovid 19
News Summary - Covid 19 Maharashtra allows use of Homeopathy, Ayurveda Medicines -India news
Next Story