Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽനിന്ന്...

കേരളത്തിൽനിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് നിർബന്ധിത സർക്കാർ നിരീക്ഷണമില്ല 

text_fields
bookmark_border
quarntine
cancel

ബംഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ രോ​ഗ വ്യാ​പ​നം കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ബ​ന്ധി​ത സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കി. ക​ർ​ണാ​ട​ക​യു​ടെ സേ​വാ സി​ന്ധു പാ​സ് ല​ഭി​ച്ച​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ 14 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി.

എ​ന്നാ​ൽ, മ​ഹാ​രാ​ഷ്​​​ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ഴു​ദി​വ​സം ക​ഴി​യ​ണം. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന നെ​ഗ​റ്റി​വാ​യാ​ൽ വീ​ട്ടി​ലും  ഏ​ഴു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം. 

അ​തി​തീ​വ്ര സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ന്ദ്രം മാ​റ്റം വ​രു​ത്തു​ന്ന​മു​റ​ക്ക് സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും മാ​റ്റം വ​രും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​വ​രും വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. വാ​ഹ​ന​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക് വ​രു​ന്ന​വ​രെ അ​തി​ർ​ത്തി​ക​ളി​ൽ പാ​സ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ക​ട​ത്തി​വി​ടു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakakerala newsmalayalam newscovid 19lockdown
News Summary - Covid 19 lockdown-Kerala news
Next Story