കോവിഡ്: നാഗ്പൂരിൽ ലോക്ഡൗൺ; കൂടുതൽ നഗരങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക്
text_fieldsനാഗ്പൂർ: കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ലോക്ഡൗൺ ഏർപ്പെടുത്തി. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗണെന്ന് മന്ത്രി നിതിൻ റാവത്ത് പറഞ്ഞു. അടിയന്തര സേവനങ്ങൾ മാത്രമേ ലോക്ഡൗൺ കാലത്ത് അനുവദിക്കുയെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗ്പൂർ കമീഷണേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ ബാധകമാവുക. പച്ചക്കറിയും മറ്റ് അവശ്യ വസ്തുക്കളും വിൽക്കുന്ന കടകളും പാൽ വിൽപന കേന്ദ്രങ്ങളും തുറക്കും. ജനങ്ങൾക്ക് അവശ്യവസ്തുക്കളും സേവനങ്ങളും ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ലോക്ഡൗൺ മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ശിവസേന മുഖപത്രം സാമ്ന ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

