Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ര്‍ണാ​ട​ക​ത്തി​ല്‍...

ക​ര്‍ണാ​ട​ക​ത്തി​ല്‍ 19,067 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്​

text_fields
bookmark_border
covid test
cancel

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന തു​ട​രു​ന്നു. ഞാ​യ​റാ​ഴ്ച 19,067 പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ ഏ​റ്റ​വും ഉ‍യ​ർ​ന്ന പ്ര​തി​ദി​ന കോ​വി​ഡ് നി​ര​ക്കാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ടാം ഘ​ട്ട വ്യാ​പ​നം ആ​രം​ഭി​ച്ച​ശേ​ഷം ഒാ​രോ ദി​വ​സ​വും പ്ര​തി​ദി​ന കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,61,065 ആ​യി ഉ​യ​ര്‍ന്നു. ഇ​തി​ല്‍ 1,33,543 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 620 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4603 പേ​ര്‍ ഞാ​യ​റാ​ഴ്ച രോ​ഗ​മു​ക്ത​രാ​യി. 81 പേ​ര്‍കൂ​ടി മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 13,351 ആ​യി ഉ​യ​ര്‍ന്നു. സം​സ്ഥാ​ന​ത്തെ ടെ​സ്​​റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.09 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 0.42 ശ​ത​മാ​ന​വു​മാ​ണ്.

ഞാ​യ​റാ​ഴ്ച 1,45,645 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ മാ​ത്രം ഞാ​യ​റാ​ഴ്ച 12,793 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 5,46,635 ആ​യി. 2560 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 97,897 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

60 പേ​ര്‍ മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 5123 ആ​യി ഉ​യ​ര്‍ന്നു. ബം​ഗ​ളൂ​രു റൂ​റ​ലി​ല്‍ 245 പേ​ര്‍ക്കും മൈ​സൂ​രു​വി​ല്‍ 777 പേ​ര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മാ​ണ്ഡ്യ​യി​ല്‍ 338 പേ​ര്‍ക്കും കു​ട​കി​ല്‍ 44 പേ​ര്‍ക്കും ഹാ​സ​നി​ല്‍ 348 പേ​ര്‍ക്കും ബെ​ള്ളാ​രി​യി​ൽ 238 പേ​ര്‍ക്കും ബീ​ദ​റി​ല്‍ 469 പേ​ര്‍ക്കും ദ​ക്ഷി​ണ ക​ന്ന​ട​യി​ല്‍ 272 പേ​ര്‍ക്കും ധാ​ര്‍വാ​ഡി​ല്‍ 265 പേ​ര്‍ക്കും ക​ല​ബു​റ​ഗി​യി​ല്‍ 671 പേ​ര്‍ക്കും തു​മ​കു​രു​വി​ല്‍ 494 പേ​ര്‍ക്കും വി​ജ​യ​പു​ര​യി​ല്‍ 200 പേ​ര്‍ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - COVID-19 : Karnataka registers 19,067 more cases
Next Story