Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: നേരിയ...

കോവിഡ്​: നേരിയ ലക്ഷണമുള്ളവർക്ക്​ ​െഎസൊ​േലഷൻ വീട്ടിലാകാം

text_fields
bookmark_border
കോവിഡ്​: നേരിയ ലക്ഷണമുള്ളവർക്ക്​  ​െഎസൊ​േലഷൻ വീട്ടിലാകാം
cancel

ന്യൂ​ഡ​ൽ​ഹി: നേ​രി​യ കോ​വി​ഡ്​ ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക്​ വീ​ട്ടി​ൽ നിരീക്ഷണത്തിൽ (ഐ​സൊലേ​ഷ​നി​ൽ) ക​ഴി​യാ ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കു​ട​ും​ബാം​ഗ​ങ്ങ​ളു ​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

•ത​​െൻറ ആ​രോ​ഗ്യ​സ്​​ഥി​തി​യെ​ക്കു​റി​ച്ച്​ രോ​ഗ​ല​ക്ഷ​ ണ​മു​ള്ള​വ​ർ ജി​ല്ല സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ​ക്ക്​ വി​വ​രം ന​ൽ​ക​ണം.
•രോ​ഗ​ല​ക്ഷ​ണ​മു​ള്ള​യാ​ളെ പ​രി​ച​ര ി​ക്കു​ന്ന​വ​രും അ​ടു​ത്ത്​ ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രും ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ൻ​ക​രു​ത​ലാ​യി ഹൈ​​ഡ്രോ​​ക്‌​​സി​​ക്ലോ​​റോ​​ക്വീ​​ന്‍ മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്ക​ണം.
•24 മ​ണി​ക്കൂ​റും പ​രി​ച​ര​ണ​ത്തി​ന്​ ഒ​രാ​ളു​ടെ സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​ദ്ദേ​ഹ​വും സ​മീ​പ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സൗ​ക​ര്യം വേ​ണം.
•പ​രി​ശോ​ധ​ന​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രും രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രും ​െഎ​സോ​ലേ​ഷ​നി​ലാ​യി​രി​ക്ക​ണം, ഇ​വ​രി​ൽ​നി​ന്ന്​ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ആ​ശു​പ​ത്രി സൗ​ക​ര്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.
•നേ​രി​യ ല​ക്ഷ​ണ​മു​ള്ള​വ​ർ വീ​ട്ടി​ൽ ത​ന്നെ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞാ​ൽ മ​തി. എ​ന്നാ​ൽ, ശ്വാ​സ​ത​ട​സ്സം, തു​ട​ർ​ച്ച​യാ​യ നെ​ഞ്ചു​വേ​ദ​ന, മാ​ന​സി​ക അ​സ്വ​സ്​​ഥ​ത, ചു​ണ്ടു​ക​ളു​ടെ​യും മു​ഖ​ത്തി​​െൻറ​യും വി​ള​ർ​ച്ച എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്​​ട​റു​ടെ സേ​വ​നം തേ​ട​ണം.
•ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യെ​ന്ന്​ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ക​യും ​െമ​ഡി​ക്ക​ൽ സ​ർ​വൈ​ല​ൻ​സ് ഓ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​താ​ൽ വീ​ട്ടി​ലെ ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കാം.
ആ​ഗോ​ള ക​ണ​ക്ക​നു​സ​രി​ച്ച്, രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 80 ശ​ത​മാ​ന​ത്തി​നും നേ​രി​യ ല​ക്ഷ​ണ​മാ​ണു​ള്ള​ത്. ബാ​ക്കി 20 ശ​ത​മാ​ന​മാ​ണ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലേ​ക്ക്​ മാ​റു​ന്ന​ത്. ഇ​വ​ർ​ക്കാ​ണ്​ ആ​ശു​പ​ത്രി ചി​കി​ത്സ അ​നി​വാ​ര്യം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തി​നേ ഐ.​സി.​യു ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19
News Summary - Covid 19 isolation-India news
Next Story