ഡൽഹിയിൽ കോവിഡ് ഭേദമാവുന്നവരുടെ എണ്ണം കുറയുന്നു
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന ഡൽഹിയിൽ രോഗമുക്തരുടെ നിരക്ക് കുറയുന്നു. മെയ് 30 മുതൽ ജൂൺ 11 വരെയുള്ള കാലയളവിൽ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 21 ശതമാനമായി ഉയർന്നു. എന്നാൽ, ഇക്കാലയളവിൽ എട്ട് ശതമാനം രോഗികൾക്ക് മാത്രമാണ് രോഗം ഭേദമായത്.
ജൂൺ ഒന്ന് മുതൽ 11 വരെയുള്ള കാലയളവിൽ 14,743 പേർക്കാണ് നഗരത്തിൽ കോവിഡ് ബാധിച്ചത്. കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് 25 ശതമാനമാണ്. രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നത് ഡൽഹിക്ക് കനത്ത വെല്ലുവിളിയാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. നവൽ കിഷോർ വിക്രം പറഞ്ഞു.
കൂടുതൽ രോഗികളുണ്ടായാൽ ഡൽഹിയിൽ നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾ മതിയാകില്ല. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.